Homeവിദ്യാഭ്യാസം /തൊഴിൽപ്രതിഭാധനരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം

പ്രതിഭാധനരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം

Published on

spot_img

നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആഗസ്റ്റ് 20 മുതൽ  സെപ്തംബർ 20 വരെ www.scert.kerala.gov.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ഫോട്ടോയും സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതാണ്.

  • നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ (NTSE)

9-ാം ക്ലാസിൽ ഭാഷേതര വിഷയങ്ങളിൽ 55 % ൽ കുറയാത്ത മാർക്കുള്ള 10-ാം ക്ലാസുകാർക്ക് അപേക്ഷിക്കാം. പരീക്ഷക്ക് 2 ഘട്ടങ്ങളുണ്ട്. രണ്ടാം ഘട്ടം കടക്കുന്ന മിടുക്കരായ രാജ്യത്തെ 1000 പേർക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക. 15 % SCക്കും 7.5% STക്കും 27% OBCക്കും 4% PHനും നീക്കി വെച്ചിരിക്കുന്നു. ജനറല്‍ വിഭാഗത്തിന് 250 രൂപയും SC/ST / BPLന് 100 രൂപയുമാണ് അപേക്ഷ ഫീസ്‌.

സ്കോളർഷിപ്പ്:
ഹയർ സെക്കണ്ടറി – പ്രതിമാസം 1250
ഡിഗ്രി, PG – പ്രതിമാസം 2000
PhD – UGC നിശ്ചയിക്കുന്ന തുക

പരീക്ഷ :
ഒന്നാം ഘട്ടം നവംബർ 4ന് നടക്കും. 90 മിനുട്ട് ദൈർഘ്യമുള്ള 2 പേപ്പറുകളാണ് പരീക്ഷയ്ക്ക്.

i) SAT (Scholastic Aptitude Test) – സാമൂഹ്യ ശാസ്ത്രം , അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവയിൽ നിന്ന് 100 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ii) MAT (Mental Ability Test) – 100 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ഇതിൽ 40% മാർക്ക് നേടിയ ജനറൽ, OBC വിഭാഗങ്ങൾ, 32% നേടിയ SC, ST, PH വിഭാഗങ്ങൾ എന്നിവർ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും

രണ്ടാം ഘട്ട പരീക്ഷ മെയ് മാസത്തിൽ നടക്കും. ഇങ്ങനെ രണ്ട്‌ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

  • നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)

സർക്കാർ/എയ്ഡഡ് സ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന, വാർഷിക കുടുംബ വരുമാനം 1.5 ലക്ഷത്തിൽ കവിയാത്ത കുട്ടികൾക്ക് അപേക്ഷിക്കാം. 7-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും 55% മാർക്കെങ്കിലും വേണം. SC/STക്ക് 50%. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9 മുതൽ 12 വരെ ക്ലാസുകളിൽ പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ലഭിക്കും

പരീക്ഷ:
നവംബർ 4ന്. 90 മിനുട്ട് ദൈർഘ്യമുള്ള 2 പേപ്പറുകൾ

i – SAT – സാമൂഹ്യ ശാസ്ത്രം (35) അടിസ്ഥാന ശാസ്ത്രം (35) ഗണിതം (20) എന്നിവയിൽ നിന്ന് 90 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ii – MAT – 90 വസ്തു നിഷ്ഠ ചോദ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this