നീ

0
490

 നിധിന്‍ വി. എന്‍.

 

സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവര്‍ എത്രപ്പേരുണ്ട്? ഇനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നു. ഇവിടെ പലപ്പോഴും വേട്ടക്കാരനും ഇരയും മാത്രമേയുള്ളൂ. വേട്ടക്കാരന്‍ ഇടയ്ക്കിടെ മുഖങ്ങള്‍ മാറുന്നു. ഒരുപക്ഷെ അന്വേഷണങ്ങളിലൊന്നും അയാളുടെ മുഖം നാം കണ്ടെന്ന് വരില്ല. ഇരയേക്കാള്‍ സുരക്ഷിതരാണ്‌ പലപ്പോഴും അവര്‍.

സജിത്ത് ദേവ്സ് രചനയും സംവിധാനവും ക്യാമറയും കൈക്കാര്യം ചെയ്ത നീ എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത് അത്തരം ഒരു കഥയാണ്. വയല്‍ത്തൊടി പീഡനക്കേസിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പീഡനത്തിന് ഇരയായ ആതിരയെ കാണാന്‍ വരുന്ന യുവാവും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം കൈക്കാര്യം ചെയ്യുന്നത്. ചിലയിടങ്ങളിലെല്ലാം യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രം. എന്നിരുന്നാലും ഇത്തരം വിഷയങ്ങള്‍ കൈക്കാര്യം ചെയ്യുമ്പോള്‍ വ്യത്യസ്തത പുലര്‍ത്താനുള്ള ശ്രമത്തിന് കൈയ്യടിക്കാതെ തരമില്ല.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here