ദുരിതാശ്വാസ നിധിയിലേക്കായി കോഴിക്കോട് മാനാഞ്ചിറയ്ക്ക് ചുറ്റുമായി ചിത്രച്ചന്ത സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് ഉച്ചയ്ക്ക് 2.30ന് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരും, കാര്‍ട്ടൂണിസ്റ്റുകളും ചിത്രകലാ വിദ്യാര്‍ത്ഥികളും ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുരുങ്ങിയത് തങ്ങളുടെ അഞ്ച് ചിത്രങ്ങളുമായി അന്നേ ദിവസം 2 മണിയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിനു മുന്‍പിലായി എത്തിച്ചേരുക.
കൂടുതലല്‍ വിവരങ്ങള്‍ക്ക്: 9497169495, 8281325272