അനാഥാലയത്തിൽ നിന്ന് ഐ.എ.എസിലേക്ക് കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കി, മുഹമ്മദലി ശിഹാബ് നടത്തിയ യാത്ര അച്ചടിമഷി പുരളുകയാണ്. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കി ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ എടവണ്ണപ്പാറയിലെ മുഹമ്മദലി ശിഹാബ് ഐ.എ.എസിന്റെ ജീവിതകഥ ‘വിരലറ്റം ‘ പ്രകാശിതമാവുകയാണ്.
ഓര്‍മ്മവെച്ച നാള്‍ മുതല്‍ സിവില്‍ സര്‍വീസ് പ്രവേശനം വരെയുള്ള ശിഹാബിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പ്രാഥമിക വിദ്യാഭ്യാസം നടന്ന ചാലിയപ്രം സ്‌കൂളിലെയും പിന്നീട് എത്തിച്ചേര്‍ന്ന മുക്കം അനാഥാലയത്തിലെയും ജീവിത സംഭവങ്ങളാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡി.സി. ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ മെമ്മോറിയല്‍ ഹാളിൽ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ മുക്കം അനാഥാലയ സെക്രട്ടറി മോയിമോന്‍ ഹാജിക്ക് പുസ്തകം കൈമാറും.