The Girl (2012)

0
603

ഹര്‍ഷദ്

The Girl (2012)
Dir. David Riker
Country: USA, Mexico

6 വയസ്സുകാരനായ മകനെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിന്നും നിയമം അവളെ അകറ്റിയത് അവളുടെ സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമല്ല എന്ന കാരണത്താലാണ്. അതുകൊണ്ടുതന്നെ പണം നിര്‍ബന്ധമാണവള്‍ക്ക്, മകനെ കൂടെ നിര്‍ത്താന്‍. ടെക്‌സാസില്‍ താമസിക്കുന്ന അവള്‍ അതിനു കണ്ടെത്തിയ മാര്‍ഗ്ഗം അല്പം റിസ്‌ക് പിടിച്ചതായിരുന്നു. മെക്‌സിക്കോയിലെ, എപ്പോഴും ടെക്‌സാസിലേക്ക് ചാടാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ആളുകളെ ബോര്‍ഡര്‍ കടത്തുക. അവരാണെങ്കിലോ മെച്ചപ്പെട്ട ജീവിതം ടെക്‌സാസില്‍ കിട്ടുമെന്ന് സ്വപ്‌നം കണ്ടാണ് ഇങ്ങനെ അതിര് ചാടാന്‍ തയ്യാറാവുന്നത്. തല ഒന്നിന് 500 ഡോളര്‍ വെച്ച് കിട്ടും. അങ്ങനെ ആഷ്‌ലി എന്ന നമ്മുടെ നായിക കുറച്ച് മെക്‌സിക്കക്കാരെ, അതില്‍ സ്ത്രീകളും വയസ്സന്മാരും പിന്നെ ഒരു പെണ്‍കുട്ടിയുമുണ്ട്, ബോര്‍ഡര്‍ കടത്താന്‍ തീരുമാനിക്കുന്നു. ആ പദ്ധതി പക്ഷേ ആഷ്‌ലിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അതിഭീകരാംവിധം മനോഹരമാണീ സിനിമ. കാണുക.. ആസ്വദിക്കുക… വേദനിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here