ഹര്‍ഷദ്
Clandestine Childhood (2011)
Argentina
പ്രസിഡന്റ് പെരോണിന്റെ കാല ശേഷം പാരാമിലിറ്ററി ഫോഴ്‌സിന്റെ കൊടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന അര്‍ജന്റീനയിലെ സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവ ഗ്രൂപ്പുകളും. അവരില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ മകനാണ് ബാലനായ യുവാന്‍. കുറച്ച് കാലത്തെ ക്യൂബയിലേക്കുള്ള പാലായനത്തിനുശേഷം അവര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു വന്നിരിക്കയാണ്. പക്ഷേ അച്ഛനും അമ്മയും ഒളിവില്‍ തന്നെ. യുവാന്റെ ഔദ്യോഗിക പേര് ഏണസ്റ്റോ എന്നാണ്. അവന്‍ സ്‌കൂളില്‍ പഠിക്കുന്നു. അവന്റെ കണ്ണിലൂടെ ആ കാലത്തേയും വിപ്ലവ പ്രവര്‍ത്തനങ്ങളേയും പട്ടാള അടിച്ചമര്‍ത്തലിന്റെ ഭീകരതേയും കാണിക്കുകയാണ് ഈ മനോഹര സിനിമ. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സംഗീതം എന്നുവേണ്ട സര്‍വ്വം ഗംഭീരമാക്കിയ സിനിമ. ഈ ഗണത്തിലെ ഏറ്റവും പ്രിയപ്പെട്ട Postcards from Leningrad (2007) ന് ശേഷം ഇപ്പോള്‍ Clandestine Childhood-ഉം. കാണുക, കാണിക്കുക