Homeചിത്രകലമാമൈദിയുടെ മകൻ ചലച്ചിത്രപ്രദർശനം ഇന്ന്

മാമൈദിയുടെ മകൻ ചലച്ചിത്രപ്രദർശനം ഇന്ന്

Published on

spot_img

കോഴിക്കോട് : തൃക്കോട്ടൂരിൻറെ കഥാകാരനായ യു എ ഖാദറിൻറെ ജീവിതവും സാഹിത്യസപര്യയും ഇതിവൃത്തമാക്കി മലയാളം സർവകലാശാല നിർമ്മിച്ച ‘മാമൈദിയുടെ മകൻ’ എന്ന ചലച്ചിത്രം ഇന്ന് (ഏപ്രിൽ 15) വൈകീട്ട് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ പ്രദർശിപ്പിക്കും. കഥാകൃത്തുമായുള്ള സംഭാഷണത്തിലൂടെ ആഖ്യാനം നിർമ്മിച്ച ചിത്രത്തിന് ഒന്നര മണിക്കൂർ ദൈര്‍ഘ്യമുണ്ട്.

ബർമയിൽ മാമൈദിയുടെ മകനായി ജനിച്ച് കേരളത്തിലെത്തിയ യു.എ.ഖാദറിൻറെ കഥകൾ ആഴത്തിൽ വിശകലനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് ഡോ. എം.വി. മുഹമ്മദ് റാഫിയാണ്. എ. മുഹമ്മദ് ഛായാഗ്രഹണവും ആർ റിഞ്ജു എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിൻറെ സംഗീതസംവിധായകൻ പി.കെ.രാഹുലാണ്. എഴുത്തുകാരുടെ ജീവിതവും സർഗാത്മക പ്രവർത്തനങ്ങളും രേഖപ്പെടുത്താനുള്ള മലയാള സർവകലാശാലയുടെ ‘സുവർണരേഖകൾ’ എന്ന പദ്ധതിയിൻ കീഴിലാണ് ചിത്രം തയ്യാറാക്കിയത്.

പ്രദർശനത്തിൻറെ ഭാഗമായി നടക്കുന്ന ചടങ്ങിൽ യു.എ.ഖാദർ, വൈസ് ചാൻസലർ കെ.ജയകുമാർ, രജിസ്റ്റ്രാർ ‍ഡോ.കെ.എം.ഭരതൻ, ഡോ. എം.വി. മുഹമ്മദ് റാഫി എന്നിവർ സംസാരിക്കും. ‘ഖാദറിൻറെ പെണ്ണുങ്ങൾ’ എന്ന വിഷയത്തിൽ ഡോ.ഷംഷാദ് ഹുസ്സൈൻ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this