നിധിൻ. വി.എൻ
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിന്റെ പ്രകാശനം കോളേജിലെ ബുദ്ധ ചോട്ടിൽ നടന്നു.രാവിലെ 11.30-ന് പ്രിൻസിപ്പാൾ മാഗസിന്റെ ആദ്യ കോപ്പി ബാബു സാറിന് നൽകി കൊണ്ട് മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു.
ഗുരുവായൂരപ്പൻ കോളേജിലെ മാഗസിൻ കാണുന്നവരെല്ലാം ചോദിക്കുന്ന ചോദ്യമാണ് മാഗസിന്റെ പേരെവിടെ പോയി എന്ന്. മാഗസിൻ എഡിറ്ററായ ജോബി കുരിയാക്കോസിന്റെ ഉത്തരം മറ്റൊരു മറു ചോദ്യമാണ്. ” പേരില്ലാത്തവരുടെ ചരിത്രത്തിന് പേരിടുന്നതെങ്ങനെ? “അതെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നിറങ്ങുന്ന ഈ മാഗസിന് പേരില്ല. മറ്റ് കോളേജ് മാഗസിനുകളിൽ നിന്നും ഗുരുവായൂരപ്പൻ കോളേജ് മാഗസിനെ വ്യത്യസ്തമാക്കുന്നതും ഇതു തന്നെയാണ്. കഴിഞ്ഞ കാലമത്രയും കെട്ടിലും മട്ടിലും വ്യത്യസ്തത നിലനിർത്തി കയ്യടി നേടാനും, വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാനും ഗുരുവായൂരപ്പൻ കോളേജിൽ നിന്നിറങ്ങിയ ഓരോ മാഗസിനും കഴിഞ്ഞിട്ടുണ്ട്.ആ ശ്രേണിയുടെ തുടർച്ചയാണ് ജോബി കുരിയക്കോസിന്റെ നേതൃത്വത്തിലുള്ള കോളേജ് മാഗസിൻ. ” പൊയ്കയിൽ അപ്പച്ചൻ വിളിച്ചു പറഞ്ഞ പോലെ
‘കാണുന്നിലൊരക്ഷരവും എന്റെ വംശത്തെ പറ്റി
കാണുന്നുണ്ടനേകം വംശത്തിന്റെ ചരിത്രങ്ങൾ’.
ചരിത്ര പുസ്തകങ്ങളിൽ നിന്ന് സമർത്ഥമായി മായിക്കപ്പെട്ട വംശങ്ങളുടെ ചരിത്രമാണ് ഞങ്ങളിവിടെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പേരിടാത്തൊരു മാഗസിൻ ഇറങ്ങിയത്” എന്ന് ജോബി കുരിയാക്കോസ് പറയുന്നു.
https://issuu.com/hishamp/docs/ss_college_magazine_2016
Sullamussalam science college Areekode was published the first college magazine without any headlines , page numbers and authors.