സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് 2017- 18 മാഗസിൻ ‘കോന്വസ്മിൻ സാമ്പ്രതം ലോകേ…’ (ലോകത്ത് ഏറ്റവും വീര്യവാനും, ഗുണവാനും, സത്യവാനും, ധർമ്മനിഷ്ഠനുമായി ആരാണുള്ളത്?) പ്രകാശനം മാർച്ച് 29-ന് പ്രശസ്ത ധൈഷണികനും എഴുത്തുകാരനുമായ ശ്രീ കെ.ഇ.എൻ നിർവഹിക്കും.

പ്രശസ്ത യുവ എഴുത്തുകാരൻ ശ്രീ റഫീഖ് ഇബ്രാഹിം മാഗസിൻ പരിചയപ്പെടുത്തി സംസാരിക്കും. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ടികെ രാമചന്ദ്രൻ, സ്റ്റാഫ് എഡിറ്ററും എഴുത്തുകാരിയുമായ ആര്യഗോപി, സാമൂഹ്യപ്രവർത്തക എം ജി മല്ലിക എന്നിവർ സംബന്ധിക്കും. ശബരിമല പ്രശ്‌നവും വനിതാ മതിൽ പോലുള്ള നവോത്ഥാന പരിശ്രമങ്ങളുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയ സവിശേഷമായ സമീപകാലത്ത് ഗൗരവമായി സമീപിക്കേണ്ട സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തെ പറ്റിയും പ്രാദേശിക ചരിത്രബോധത്തിന്റെ പ്രതിരോധസാധ്യതകളെ കുറിച്ചുമെല്ലാം വളരെ ഗഹനമായി ചർച്ച ചെയ്യുന്നതാണ് മാഗസിന്റെ ഉള്ളടക്കം. മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ ശാശ്വതി ആർ ഹരിയാണ് മാഗസിൻ എഡിറ്റർ. കുറച്ചു വർഷങ്ങളായി അവതരണം കൊണ്ടും ശ്രദ്ധേയമായ ഉള്ളടക്കം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെടുന്നവയാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മാഗസിനുകൾ.

