അരുണ്‍. കെ ഒഞ്ചിയം
സമകാലീന ചൈനീസ് പെയിന്റിങ്ങുകളിലെ ഏറ്റവും പരിചിതമായ പേരാണ് യൂ മിനൂൺ ( Yue Minjun). 1962 ൽ ചൈനയിലെ വടക്കൻ ഹെയ്ലോങ്ജിയങ് പ്രവിശ്യയിൽ ജനിച്ചു, ഹെബെയ് നോർമൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദ പഠനം പൂർത്തിയാക്കി.
ചിഹ്നങ്ങളിൽ തണുത്തുറഞ്ഞ വിവിധ രൂപങ്ങളിൽ സ്വയം ചിത്രീകരിക്കുന്ന എണ്ണചിത്രങ്ങലാണ് ഇദ്ദേഹത്തെ പ്രശസ്ഥമാക്കിയത്. 1989 മുതൽ ചൈനയിൽ വികസിപ്പിച്ച ചൈനീസ് “സിനിക്കൽ റിയലിസ്റ്റ്” പ്രസ്ഥാനത്തിന്റെ ഭാഗമായി യൂ പലപ്പോഴും വർഗീകരിച്ചിട്ടുണ്ടെങ്കിലും, യു തന്നെ ഈ ലേബലിനെ തള്ളിക്കളഞ്ഞു. വസ്തുതകൾക്കും രാഷ്ട്രീയ വിഷയങ്ങൾക്കും ഒരു സാമുദായികവും അമൂർതമായ രീതിയിൽ തന്റെ ചിത്രങ്ങളിലൂടെ സാമൂഹികവും സാംസ്‌കാരികവുമായ സാമ്പ്രദായങ്ങളെ യൂ വെല്ലുവിളിച്ചു.
രാഷ്ട്രീയം വാണിജ്യമാണെന്ന് മനസിലാക്കിയ യൂ തന്റെ ചിത്രങ്ങളിലൂടെ തനിക്കും സമൂഹത്തിനും ഇടയിലുള്ള വിദ്വേഷങ്ങളെ പരിഹസിക്കുകയും, തന്റെ വികാരങ്ങളെ മുറുകെ പിടിക്കുകയും, സമൂഹത്തെ സ്വതന്ത്രമാക്കുകയും ചെയുന്നു. യൂ എപ്പോഴും മുൻതൂക്കം നൽകിയിരിക്കുന്നത് തന്റെ ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയതിനാണ്, ഓരോ ദിവസവും ആ രാഷ്ട്രീയ മണ്ഡലത്തിൽ തനിക്കും സമൂഹത്തിനും എന്ത് മാറ്റം ഉണ്ടാകുന്നു അതിനെയാണ് അദ്ദേഹം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നത്.
ചൈനയിലെ പരിഷ്‌ക്കാരങ്ങൾ ജനങ്ങളുടെ സ്വഭാവത്തിലും, ജീവിത ശൈലിയിലും കൊണ്ടുവന്ന മാറ്റങ്ങൾ അദേഹത്തിന് എന്നും വ്യത്യസ്തവും ഉത്തേജന പ്രദവുമാണ്, യൂ തന്റെ രചനകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിരിക്കുന്ന മുഖങ്ങൾ അത്തരം ജനങ്ങളുടെ വികാരങ്ങളെ പ്രതിനിധാനം ചെയുന്നു.
1990 കളുടെ തുടക്കത്തിൽ ചിത്രീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പല ഭാഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2007 ൽ 5.9 മില്ല്യൻ ഡോളറിനാണ് “ദി എക്സിക്യൂഷൻ” എന്ന യൂ മിനൂൺ ചിത്രം വിൽക്കപ്പെട്ടത്, ആ വർഷം വിലക്കപ്പെട്ട ചിത്രങ്ങളിൽ ഏറ്റവും വിലയേറിയ ചിത്രമാണ് ഇത്.
ടിയാനൻമെൻ സ്ക്വയറിൽ നടന്ന സംഭവവികാസങ്ങളെ ചിത്രീകരിക്കാൻ പാടില്ലെന്ന നിരോധനം നിലനിൽക്കെയാണ് യൂ
ദി എക്സിക്യൂഷൻ വരച്ചത് എന്നത് ശ്രദ്ധേയമാണ്.