കോഴിക്കോട്: ഇന്ന് കേന്ദ്ര സര്‍വകലാശാലാകളിലെ വിദ്യാര്‍ഥി യൂണിയന്റെ തലപ്പത്ത് പോലും നിരവധി മലയാളികളുണ്ട്. പല കേന്ദ്ര സര്‍വകലാശാലകളിലും നാലിലൊന്ന് വിദ്യാര്‍ഥികള്‍ മലയാളികള്‍ ആണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരും. സ്വപ്നതുല്യമായ വിപ്ലവമാണ് ഈ രംഗത്ത് പതിനഞ്ചു വര്‍ഷം കൊണ്ടുണ്ടായത്. ഇവിടെയുള്ള കരിയര്‍ സംഘടനകളുടെ നിരന്തരമായ ബോധവല്‍ക്കരണങ്ങളാണ് ഈ രീതിയുള്ള മാറ്റത്തിന് വഴി തെളിച്ചത്. അതില്‍ മുഖ്യ പങ്ക് വഹിച്ച പ്രസ്ഥാനമാണ് യെസ് ഇന്ത്യ (Young Ebullient Students India).
മലബാറിന്റെ സാമൂഹിക- വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ സ്വാധീന സൃഷ്ടിച്ച സ്വതന്ത്ര വിദ്യാര്‍ഥി വിദ്യാഭ്യാസ പ്രസ്ഥാനമാണ് യെസ് ഇന്ത്യ. കോഴിക്കോട് സിജിയുടെ രക്ഷാകര്‍ത്തൃത്വത്തില്‍ 2005 ലാണ് യെസ് ഇന്ത്യ രൂപികൃതമാവുന്നത്. ജനവരി 13 ശനിയാഴ്ച മീഞ്ചന്ത ഗവ: ആർട്സ് കോളേജിൽ വെച്ച് വര്‍ണ്ണാഭമായ പരിപാടികളാല്‍ പതിമൂന്നാം വാര്‍ഷികാഘോഷം സംഘടിക്കപെട്ടു.
വ്യത്യസ്ത പരിപാടികളാല്‍ സമ്പന്നമായിരുന്നു ശനിയാഴ്ച മീഞ്ചന്ത വെച്ച് നടന്ന ആഘോഷ പരിപാടികള്‍. എ. കെ നിഷാദ് (മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍) പരിപാടി ഉല്‍ഘാടനം ചെയ്തു. ഡോ: ZA അഷ്‌റഫ് ( സ്റ്ററ്റിസ്റ്റിക്സ് വകുപ്പ് മേധാവി, ഗവ: ആര്‍ട്സ് കോളേജ്, കോഴിക്കോട്) അധ്യക്ഷത വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ബ്രിക്സ് രാഷ്ട്ര റാങ്കിങിൽ 6ാം സ്ഥാനം നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ആദരിച്ചു. യെസ് ഇന്ത്യ ജന: സെക്രട്ടറി അക്ഷയ്കുമാര്‍, വൈസ് പ്രസിഡണ്ട് മുഹ്സിന്‍ കമാല്‍ എന്നിവരില്‍ നിന്ന് കാലിക്കറ്റ് യൂനിവേര്‍സിറ്റി യൂണിയന്‍ ചെയര്‍പേര്‍സണ്‍ കെ. സുജ. യൂനിവേര്‍സിറ്റിക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
മുഹമ്മദ് ഇസ്മായില്‍ (ഡയറക്ടര്‍, ഡയമെന്‍ഷന്‍ IAS) ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് എടുത്തു. ക്യാംപസുകളിൽ വിദ്യാർത്ഥികൾക്കിടയിൽ തന്നെ കരിയർ കൗൺസിലർമാരെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോട് കൂടി നടത്തപ്പെടുന്ന പിയര്‍ കരിയര്‍ ഗൈഡന്‍സ് ശിൽപശാലക്ക് മുഹമ്മദ് റിയാസ് (കരിയര്‍ സൈക്കോളോജിസ്റ്റ്) നേതൃത്വം നല്‍കി. കോളേജ് വിദ്യാർത്ഥികളിൽ നിന്നും മികച്ച നേതൃത്വ ശേഷിയുള്ളവരെ വളർത്തിയെടുക്കാനുള്ള ലീഡര്‍സ് സമ്മിറ്റിന് സയ്യിദ് അബ്ദുല്‍ വഹാബ് (ESL ട്രെയിനര്‍) നേതൃത്വം നല്‍കി.
ചടങ്ങില്‍ വെച്ച് കരിയര്‍ ന്യൂസിന്റെ പ്രകാശനം നടന്നു. അക്ഷയ്കുമാര്‍. ഒ സ്വാഗതവും ആയിഷ റന്ന നന്ദിയും പറഞ്ഞു. മഞ്ജുദേവ്, അനന്തകിഷോര്‍, സുമയ്യ, സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.