കണ്ണൂര്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് , ചാൽ ശ്രീനാരായണ വായനശാല, സി ആർ സി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുപരീക്ഷയെ നേരിടുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ‘പരീക്ഷാപ്പേടി മാറ്റാം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയൊരുക്കുന്നു. ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികള്‍ക്കായി ക്ലാസെടുക്കുന്നത്. 24ന് രാവിലെ അഴീക്കോട് വച്ചാണ് ക്‌ളാസ് നടക്കുക. സീറ്റുകള്‍ പരിമിതം. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
സൗജന്യ രജിസ്ട്രേഷ്ടനും
വിശദവിവരങ്ങള്‍ക്കും ഫോണ്‍: 6282235839