സൈക്യാട്രിസ്റ്റ് നിയമനം: വാക്ക് ഇന്റര്‍വ്യൂ 17ന്

0
446

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന്‍ സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) വാക്ക് -ഇന്‍ ഇന്റര്‍വ്യൂ  നടത്തും. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 17ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റര്‍വ്യൂവിന് ഹാജരാകണം. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ആണ് യോഗ്യത. വഞ്ചിയൂര്‍ റെഡ് ക്രോസ് റോഡിലുള്ള ഓഫീസിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിസമയങ്ങളില്‍ ഓഫീസില്‍ നിന്ന് അറിയാം. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യണം.

ഫോണ്‍: 0471 2471291.

LEAVE A REPLY

Please enter your comment!
Please enter your name here