വി. കെ. അനില്‍കുമാര്‍

1
567
athmaonline-vk-anilkumar

എഴുത്തുകാരൻ 
തൃക്കരിപ്പൂർ | കാസർഗോഡ്

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.

മേലേരി The Pyre , ദൈവക്കരു,The Memoirs of a Tragic God കനലാടി Only the Frail body between Man and God തുടങ്ങിയ ഡോക്യുമെന്‍ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ഇന്‍റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് മേലേരി, ദൈവക്കരു എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിലെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ഡോക്യുമെന്ററി മത്സരത്തില്‍ മേലേരി മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ‘ദൈവക്കരു’വിന് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു. കനലാടിക്ക് മികച്ച കഥേതര ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

ഭാര്യ ഗ്രീഷ്മ. മകന്‍ യതി ആത്മജ്

കൃതികള്‍

  • മുന്നൂറ്റി ഒന്നാമത്തെ രാമായണം
  • എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളി പോലെ

ഫോൺ 98 98952 80511
ഇ മെയിൽ
anilksna@gmail.com

പൈനാണിപ്പെട്ടി

1 COMMENT

  1. രാവിലെ തന്നെ പൈനാണിപ്പെട്ടി തുറന്ന് താങ്കൾ എടുത്തു വെച്ച നാട്ടി കണ്ടത്തിന്റെ വരമ്പിൽ ഇറങ്ങി….

    ശരിയാണ്…. കവി പാടിയ ആ ഇത്തിരി കൊന്നപ്പൂവിന്റെ മണമുള്ള മൂക്കുകളും…മാച്ചുന തട്ടിയ ചുണ്ടുകളും…ആ പഴമയും .. താങ്കളുടെ കൂട്ട് കണ്ടം കണ്ടവരും ഇപ്പോൾ വിരലിൽ എണ്ണിയെടുക്കാവുന്ന മട്ടിൽ ആയിട്ടുണ്ട്..

    വയൽ തന്നെ നോക്കുകുത്തി ആയതു പോലെ നമ്മുടെ ജീവിതവും നോക്കുകുത്തിയായി മാറിയില്ലേ…

    കുഞ്ഞികുറുക്കൻ ഇപ്പോൾ എന്റെ വീട്ടു മുറ്റത്ത് ചെരുപ്പ് കടിച്ചു മുറിച്ചു രസിക്കുന്ന കാഴ്ചയാണ് ഞാൻ എന്നും രാത്രി കാണുന്നത്…

    അവൻ ഒരു ശല്യക്കാരനായി മാറിയിട്ടുണ്ട്…
    തൽക്കാലം എന്റെ നല്ല “ചെരുപ്പുകൾ” അകത്ത് വച്ച് എന്റെ മിനുസമുള്ള കോലായ പറ പറ തൂറി നിറക്കാതിരിക്കാൻ ഒരു ചെറു വേലികെട്ടി..വെളിച്ചം കെടുത്തി…അകത്ത് നിന്നും നോക്കിയിരിപ്പാണ് ഞാൻ…

    കാരണം ഇത്തിരി മണം എന്നിൽ ബാക്കിയുള്ളതിനാൽ.

LEAVE A REPLY

Please enter your comment!
Please enter your name here