വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്

0
61

സാംസ്‌കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്ദേവതയുടെ പ്രഥമ വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം നാടക, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്. ഇന്ത്യൻ സാംസ്‌കാരിക മേഖലയിലെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം. ഹിമാലയ യൂണിവേഴ്സിറ്റി പ്രൊവൈസ് ചാൻസലർ ഡോ പ്രകാശ്ദിവാകർ, കലാശ്രീ ഡോ ഐശ്വര്യവാര്യർ, ജേർണലിസ്റ്റ് രാമരം മുഹമ്മദ്, എഡിറ്റർ വേലായുധൻ പി എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പ്രശസ്തി പത്രവും, ഫലകവും 30000/- രൂപ ക്യാഷ് അവാർഡും അടങ്ങുന്ന അംഗീകാരം 2024 ജനുവരി 7 ന് പൂനെയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമർപ്പിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here