വിപരീതസൂചി

0
611
മോഹനകൃഷ്ണൻ കാലടി

മോഹനകൃഷ്ണൻ കാലടി

നരകത്തിൽ പുതിയൊരു ഘടികാരം
പണിയിപ്പിച്ചിട്ടുണ്ടത്രെ.
അതിന്റെ സൂചികൾ കറങ്ങുന്നത്
വിപരീത ദിശയിലാണത്രെ.

അതിൽ നിന്നുളവാകുന്ന സമയത്തിന്
പുതിയൊരു പേരത്യാവശ്യം.

പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി
പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ
പരോളിൽ വിട്ടിട്ടുണ്ടത്രെ.

അവർ പല കോലത്തിൽ പല കാലത്തിൽ
പല ദേശത്തിൽ പല വേഷത്തിൽ
പലതും ചൊല്ലി പലതും കാട്ടി –
യലഞ്ഞുതിരിഞ്ഞു നടപ്പത്രെ !

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here