HomePROFILESKALARIVijayan Gurukkal - വിജയൻ ഗുരുക്കൾ

Vijayan Gurukkal – വിജയൻ ഗുരുക്കൾ

Published on

spot_img

വിജയൻ ഗുരുക്കൾ
കളരിപ്പയറ്റ്

ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന് പുറമേ ആയുർവേദ തിരുമ്മൽ / ഉഴിച്ചൽ രംഗത്തും വ്യത്യസ്തതയ്ക്ക് ഊന്നൽ നൽകി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു പോരുന്നു.

കളരിയെ കുറിച്ചുള്ള ആഴമേറിയതും വ്യക്തവുമായ അറിവുകളും തനതായ ശൈലിയുമാണ്, ഈ അറുപതുകളിൽ പോലും അദ്ദേഹത്തിനു മുതൽകൂട്ട്.  ഉയർന്ന നിലവാരത്തിലുള്ളതും ഊർജ്ജസ്വലതയുള്ളതുമായ ചുവടുകളും വേഗതയും മാതൃകയാക്കിയാണ് അദ്ദേഹം തന്‍റെ  ശിഷ്യഗണങ്ങളെ പരിശീലിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ തലമുറകളുടെ കളരി പാരമ്പര്യമുള്ള പ്രശസ്തമായ തറവാട്ടിൽ 1949 ഒക്ടോബർ 25 നാണ് വിജയൻ ഗുരുക്കളുടെ ജനനം. പിതാവും പ്രശസ്ത ഗുരുക്കളുമായ ഗോപാലൻ ഗുരുക്കളുടെ കീഴില്‍ മൂന്നാം വയസുമുതൽ കളരി അഭ്യസിച്ചു തുടങ്ങി. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും അർപ്പണമനോഭാവവുമാണ് അതിവേഗത്തിൽ കളരി പാഠങ്ങൾ ആർജിക്കാൻ അദ്ദേഹത്തിന് സഹായകമായത്. അച്ഛനോടൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ കളരി പരിശീലകനായും  പ്രവർത്തിച്ചിട്ടുണ്ട്.

പിതാവിന്‍റെ മരണശേഷം ഗുരുകുലത്തിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. മുഴുവൻ സമയവും ഗുരുകുലത്തിനു വേണ്ടി മാറ്റിവച്ചു. ഈ കാലയളവുകളിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ യൂണിവേഴ്സിറ്റികളിലും മറ്റുമായി (ശ്രീ ശങ്കര യൂണിവേഴ്സിറ്റി, മില്ലേനിയം മാനേജ്മെൻറ് ഇൻ സ്പെഷൽ എജ്യുക്കേഷനൻ ഗവൺമെൻറ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് തിരുവനന്തപുരം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോട്ടക്കൽ ആര്യവൈദ്യശാല, കേരള കളരിപ്പയറ്റ് അസോസിയേഷൻ) നിരവധി പ്രബന്ധാവതരണങ്ങളും സെമിനാർ അവതരണങ്ങളും നടത്തി. ഇവയെല്ലാം തന്നെ വളർന്നുവരുന്ന ഇന്ത്യൻ യുവ തലമുറകൾക്ക് വലിയരീതിയിൽ പ്രചോദനവും മുതൽ കൂട്ടുമാണ്.

2014 കളരിപ്പയറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ‘കളരിപ്പയറ്റ് ആചാര്യ’ ബഹുമതി നൽകി ആദരിച്ചു. ഇതുകൂടാതെ വേദാതിരി സ്വാമികളിൽ നിന്നും ബ്രഹ്മ ജ്ഞാനത്തിൽ പ്രത്യേക പഠനം പഠനം പൂർത്തിയാക്കിയ ഇദ്ദേഹത്തെ അരുൾ നിധി ബ്രഹ്മജ്ഞാനി ബഹുമതി നൽകി ആദരിച്ചു.

ആയുർവേദത്തിന്‍റെ തന്നെ ഭാഗമായ കളരി ചികിത്സയിലും വിജയൻ ഗുരുക്കൾ വൈദഗ്ധ്യം നേടിയിട്ടുണ്ട്. കളരിപ്പയറ്റു രംഗത്തു മാത്രം കണ്ടുവരുന്ന പ്രത്യേകമായ രീതിയാണ് ഇത്. കളരി പരിശീലനത്തിന് ഇടയ്ക്ക് സംഭവിക്കുന്ന പരിക്കുകൾക്ക് ചികിത്സ പ്രതിവിധി എന്നോണം ആരംഭിച്ച രീതിയാണ് കളരി ചികിത്സ സമ്പ്രദായം. പിന്നീടാണ് കൃത്യവും അടിസ്ഥാനവുമായി രീതിയിലുള്ള  ചികിത്സാരീതികൾ ആരംഭിച്ചത്. ചികിത്സയ്ക്കെത്തുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പേർക്കുള്ള പുനരധിവാസ കേന്ദ്രം കൂടിയാണ് അദ്ദേഹത്തിന്‍റെ കളരി കേന്ദ്രം.

കളരിപ്പയറ്റ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിന് ഗുരുക്കളും സംഘവും നിരവധി തവണ അർഹരായിട്ടുണ്ട്. വിജയൻ ഗുരുക്കളുടെ ശിഷ്യർ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ സ്കൂളുകളിൽ എൻ.സി.സി കേഡറ്റുകൾക്കായുള്ള പ്രത്യേക പരിശീലനവും നൽകിവരുന്നു.

ഇവയ്ക്കുപുറമേ ഡൽഹിയിൽ വച്ച് നടന്ന ദേശീയ ഗെയിംസിലും വിവിധ മിലിറ്ററി പരിപാടികളിലും, ഹൈദ്രാബാദിൽ സംഘടിപ്പിച്ച ആഫ്രോ ഏഷ്യൻ ഗെയിംസിലും, ഗുജറാത്തിൽ വച്ചുനടന്ന ശില്പ ഗ്രാമോത്സവത്തിലും ഗുരുക്കളും സംഘവും ഭാഗമായിട്ടുണ്ട്.

Vijayan Gurukkal

Vijayan V M better known as Vijayan Gurukkal is the founder of Gopalan Gurukkal Smaraka C.V.N Kalari, East Hill Kozhikode. Gurukkal brought the practice to the new generation, perfecting and refining not only the martial arts practice but advancing the massage and healing techniques for which the Kalari has become justly famous. Now in his late sixties, his deep knowledge and serene presence form the sustaining spirit of the Kalari. He continues to practice the form at the highest level, leading students by example with speed, explosive power, and sinuous movement. He illuminates the style of Kalaripayattu embodied in his family for students from all over the world.

He was born in Kozhikode, Kerala in a Kalaripayattu family on 25th October 1949. He started Kalaripayattu training at the age of 3. He learned Kalaripayattu from his father the famous Kalari master (Gurukkal) Sri. Gopalan Gurukkal along with his primary studies .with his father Gurukkal also provided Kalari training in different Kalari Training centers all over India. With his ability and dedication, he mastered all techniques in Kalari very quickly. After his father’s demise, Gurukkal has taken over the responsibility of the Kalari and is involved fully in that. During this periods he conducted many seminars and presented Papers in different universities and others like Sri Shankara University, Millennium Management In Physical Education in Government Arts and Science College Trivandrum, Calicut University, Kottakkal Arya Vaidya Sala, Kerala Kalaripayattu Association etc. Which inspired many youths all over India. In 2014 he honored with “Kalaripayattu Acharya Award” by the Kalaripayattu Federation Of India (KFI). He also Completed a Master Course In “Brahmanjanam” and honored with the title “Arul Nidhi Brahmanjani” from Saint Vedhathiri.

Vijayan Gurukkal is also Mastered In Kalari Treatment System, which is developed in close alliance with the Ayurvedic. This system is a unique feature of the Kalaripayattu the origin of the system can be traced to the practice of the Kalari Guru addressing the injuries of his disciples happened during Kalari practice (training) slowly the practices were methodized and a fresh system of treatment emerged. His Kalari is now a rehabilitation center for both National and International Patients for this treatment. Gurukkal and team won Kerala Kalaripayattu Association’s championship in several times. His Students won so many achievements in different competitions held at state and national level. Gurukkal also provided training to NCC Cadets from different Schools in Kozhikode district.Gurukkal and team participated in National games held in Delhi, different Military Programs, Afro Asian games Conducted in Hyderabad, Shilpa Gramolthsav held in Gujarat etc.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത) അമലു വഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ...

More like this

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...