കവിത
സ്വാമിദാസ് മുചുകുന്ന്
ഒരു നദിയുടെ പക്ഷത്ത് നിന്ന്
ചിലതെല്ലാം ആലോചിക്കാനുണ്ട്.
മലയിറങ്ങി
വെള്ളമെടുക്കാനെത്തിയിരിക്കുന്ന
ഈ ഞാൻ
ഒരു നദിയേയല്ലെന്ന്
ആദ്യം വിചാരിക്കണം.
മരക്കമ്പുകളിൽനിന്ന്
കൂടുവിട്ടിറങ്ങിയ
പകൽക്കിളിയും
നദിയല്ല.
വെളിച്ചമാകാൻ വേണ്ടി
സൂര്യനിൽനിന്നിറങ്ങിയ
സൂചിക്കമ്പികളും
നമ്മുടെ ആലോചനകളിലുണ്ടാകണം.
അനേകം
ജലകണങ്ങൾ കൂട്ടിയാൽ
ഒരിക്കലും
എൻ്റെ ഒഴുക്കല്ല.
എവിടെയെങ്കിലും
നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ
എപ്പൊഴുമൊഴുകുന്ന
നിന്നെക്കൊണ്ടാവുമെന്ന്
തീരെ തോന്നുന്നില്ല.
എൻ്റെജലാശയം
വെറുമൊരുതുള്ളിയാണ്.
നദിയാകണമെങ്കിൽ
ഏറ്റവും ചെറിയൊരു
ജലകണമാകണം.
സൂര്യനിൽനിന്നിറങ്ങുന്ന
ആദ്യകണം
ആ
ഒരുതുള്ളിനദിയിലാണ്
ആദ്യം
ഇണചേരാൻ
പോവുക.
…
വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു അധ്യാപകൻ.
SUPPORT US
ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.
Google Pay : 8078816827
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.