വായനാ പക്ഷാചരണത്തിന് അക്ഷര ശോഭയോടെ തുടക്കം

0
1036

കാഞ്ഞങ്ങാട്: കേരള സംസ്ഥാന ലൈബ്രറി കൗൺസിലും പൊതു വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് അക്ഷര ശോഭയോടെ തുടക്കം. ജൂൺ 19 പി.എൻ.പണിക്കർ ചരമദിനം തൊട്ട് ജൂലൈ 7 ഐ.വി.ദാസ് ജന്മദിനം വരെ നീണ്ടു നിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളോടെയാണ് ഈ വർഷം വായനാ പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീർ നിർവഹിച്ചു. ജില്ലാ കലക്ടർ കെ ജീവൻ ബാബു ഐ.എ.സ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.വി രമേശൻ മുഖ്യ ഭാഷണം നടത്തി. പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി മുഖ്യാതിഥിയായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി, ക്ലാസ് റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. കൗൺസിലർ എച്ച്.ആർ ശ്രീധരൻ ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി സുഗതൻ, ഏ.സി കണ്ണൻ നായരുടെ ഡയറി കുറിപ്പുകൾ പരിചയപ്പെടുത്തി. വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ് ചോലയിൽ, ഡയറ്റ് പ്രിൻസിപ്പാൾ പി ജയദേവൻ, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ പി.പി വേണുഗോപാലൻ, ഡോ.പി പ്രഭാകരൻ, പി.വി.കെ പനയാൽ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ,വാസു ചോറോട് ,ഇ ജനാർദ്ദനൻ, അഡ്വ.പി.എൻ വിനോദ് കുമാർ, കെ.ജി രജനി, ബാലു പാർക്കോ, പി മുരളി, രതീഷ് കാലിക്കടവ്, പി കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ അതിഥികൾക്കും കുട്ടികൾ തയ്യാറാക്കിയ കൊച്ചു മാസിക വിതരണം ചെയ്തത് പരിപാടിക്ക് അക്ഷര ശോഭ നൽകി. ജൂലൈ 7 വരെ പ്രദേശത്തെ ഗ്രന്ഥാലയങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വൈവിധ്യങ്ങളാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഫോട്ടോ: വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് ഏ.സി കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂകൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീർ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here