വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരികോത്സവം ഇന്ന് തുടങ്ങും

0
609

തിരുവനന്തപുരം ഇകെ നായനാര്‍ പാര്‍ക്കില്‍ ജൂണ്‍ 14ന് വൈകിട്ട് വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരിക ഉത്സവത്തിന് തുടക്കം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവം ഇന്ന് വൈകിട്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവന്തപുരം വയലാര്‍ സാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഈ സംരംഭത്തില്‍ ഒപ്പം ചേരും. ജൂണ്‍ 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നൃത്തസംഗീതോത്സവം, സാംസ്‌കാരിക സമ്മേളനം, കലാസാഹിത്യ മാധ്യമ പുരസ്‌കാരദാനം എന്നിവ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here