വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌കാരം; സൗബിന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

0
143

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും(ജയ ജയ ജയഹോ)തിരഞ്ഞെടുത്തു.

നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍(നന്‍പകല്‍ നേരത്ത് മയക്കം). ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ ശങ്കര്‍, നടി മേനക എന്നിവര്‍ക്ക് സമ്മാനിക്കും. സെപ്തംബര്‍ ആദ്യം നിശാഗാന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

മറ്റ് പുരസ്‌കാരങ്ങള്‍-ജനപ്രിയ ചിത്രം: 2018, മികച്ച രണ്ടാമത്ത നടന്‍: പിപി കുഞ്ഞികൃഷ്ണന്‍(ന്നാ താന്‍ കേസ് കൊട്), മികച്ച രണ്ടാമത്തെ നിട ഗ്രേസ് ആന്റണി(റോഷാക്ക്, അപ്പന്‍), മികച്ച തിരക്കഥ: രതീഷ് പൊതുവാള്‍(ന്നാ താന്‍ കേസ് കൊട്), ഛായാഗ്രഹണം: അഖില്‍ ജോര്‍ജ്, സംഗീത സംവിധായകന്‍: കൈലാസ് മേനോന്‍(കൊത്ത്,വാശി), ഗാനരചന: പ്രഭാവര്‍മ്മ, ഗായകന്‍: ഹരിശങ്കര്‍, ഗായിക: ശ്രീദേവി തെക്കേടത്ത്, പശ്ചാത്തല സംഗീതം: ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പന്‍, എഡിറ്റര്‍: കിരണ്‍ദാസ്, കലാസംവിധാനം: മോഹന്‍ദാസ്, മേക്കപ്പ്: പട്ടണം റഷീദ്, ജനപ്രിയ നടന്‍: ബേസില്‍ ജോസഫ്, ജനപ്രിയ നടി: കല്യാണി പ്രിയദര്‍ശന്‍. സ്റ്റാര്‍ ഓഫ് ദി ഇയര്‍: ഷൈന്‍ ടോം ചാക്കോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here