അവിശ്വസനീയമായ വിലക്കുറവിൽ

2
602

കവിത
വർഷ മുരളീധരൻ

എഴുതാൻ മറന്നിരിക്കുന്നു. 
പേനയെടുക്കുമ്പോൾ കൈകൾ വിറക്കുന്നു. 
അക്ഷരങ്ങളെന്നെ നോക്കി പല്ലിളിക്കുന്നു. 
ശൂന്യമായ പേപ്പറിൽ, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുഞ്ഞെന്നപോലെ ഞാൻ തനിച്ചാവുന്നു. 
ഞാനെന്റെ പഴയകവിതകൾ വില്പനക്ക് വെക്കുന്നു.
 
ചിരി
മിണ്ടാൻ മറന്നിരിക്കുന്നു. 
ചുണ്ടുകൾ ശബ്‌ദിക്കാനാവാതെ വിറക്കുന്നു. 
വാക്കുകളോ അതിന്റെ ദംഷ്‌ട്ര കാട്ടി പേടിപ്പിക്കുന്നു. 
വേദിയിൽ പ്രസംഗം മറന്ന കുട്ടിയെപ്പോലെ ഞാനിവിടെ ഒറ്റക്കാവുന്നു. 
ഞാനെന്റെ ചിരികളെ വില്പനക്ക് വെക്കുന്നു.
 
സമയം
നടക്കാൻ മറന്നിരിക്കുന്നു. 
നടക്കാനിറങ്ങുമ്പോൾ കാലുകളിടറുന്നു. 
പ്രിയപ്പെട്ട ഇടങ്ങളൊക്കെയും അപരിചിതത്വത്തിന്റെ മുഖംമൂടിയണിയുന്നു. 
നീന്തലറിയാത്ത പെൺകുട്ടിയെപ്പോലെ 
ഞാനീ കയത്തിൽ കൈകാലിട്ടടിക്കുന്നു. 
ഞാനെന്റെ സമയത്തെ വില്പനക്ക് വെക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here