Homeസിനിമചവിട്ട് : മനുഷ്യന്റെ ജീവചരിത്രം

ചവിട്ട് : മനുഷ്യന്റെ ജീവചരിത്രം

Published on

spot_imgspot_img

സിനിമ
ഡോ. രോഷ്‌നി സ്വപ്‌ന

“”I have always liked
people who can’t
adapt themselves to life
pragmatically”
– Andrei Tarkovsky

കാഴ്ച ശീലമാണ്, സംസ്‌കാരമാണ്…
നിരന്തരം നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്ന ഒരനുശീലനം. തിയേറ്റർ അനുഭവങ്ങളെ, തിയ്യറ്റർ കൾച്ചറിനെ, തിയേറ്റർ പെർഫോമൻസുകളെ ചലച്ചിത്ര ഭാഷയിലേക്ക് അനുശീലനം ചെയ്തെടുത്ത നിരവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ ആന്റണി ഹോപ്കിൻസ് അഭിനയിച്ച The father അതേ പേരുള്ള ഫ്ലോറിയാൻ സെല്ലറുടെ നാടകമായിരുന്നു. എങ്കിൽ കൂടി രണ്ട് വ്യത്യസ്ത രൂപങ്ങളായിത്തന്നെയാണ് ഫ്ലോറിയാൻ, സിനിമയെയും നാടകത്തെയും സമീപിച്ചത്.

ആരാണ് സംവിധായകൻ എന്ന ചോദ്യത്തിന് തർക്കോവ്സ്കിക്ക്‌ കൃത്യമായ ഉത്തരമുണ്ട്. ആരാണ് കലാകാരൻ, ആരാണ് മനുഷ്യൻ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയാവുന്നുമുണ്ട് അത് ചിലപ്പോൾ.
ചരിത്രത്തിന്റെ വസ്തുതാപരമായ സ്വഭാവസവിശേഷതകളെ മുൻനിർത്തിയാണ് അദ്ദേഹം അത് നിർവചിച്ചത്.
Substitution . . . the infinite cannot be made into matter, but it is possible to create an illusion of the infinite: the image.
ഈ നിരീക്ഷണം പിന്നീട് പല സംവിധായകരിലും പല രീതിയിലും കാണാം. അബ്ബാസ് കയറോസ്‌മിയിൽ, നൂരി ബിൽഗേ സൈലാനിൽ, നദൈയിൻ ലബാക്കിയിൽ…. ഇത്തരത്തിൽ ഒരു നിരീക്ഷണ സ്വഭാവം, സജാസ് റഹ്മാൻ,ഷിനോസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത “ചവിട്ട് “എന്ന സിനിമ തരുന്നു.
rahman brothers
തിയേറ്റർ കൾചറിൽ നിന്ന് ആർജ്ജിച്ചെടുത്ത വ്യത്യസ്തമായൊരു സൗന്ദര്യമാത്മക സമീപനമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. കലയുടെ സത്യസന്ധമായ കാഴ്ചാനുഭവമാണ് ചവിട്ട്. അത് ഒരേ സമയം മനുഷ്യരുടെ, മനുഷ്യ ശരീരങ്ങളുടെ, ഉടൽക്കുതിപ്പുകളെ, അരങ്ങിനെ, അവതരണ കലാകാരന്മാരുടെ ജീവിതങ്ങളെ, അവരുടെ അതിജീവനത്തെ, അവതരണത്തിലേക്കെത്തുന്ന അതിദീർഘമായ പ്രക്രിയകളുടെ, പൊള്ളയായ സമൂഹത്തിന്റെ, നേർചിത്രങ്ങളാകുന്നുണ്ട്.
chavittu
അരുൺ ലാൽ സംവിധാനം ചെയ്ത ചില്ലറ സമരമെന്ന നാടകാവതരണവുമായി ബന്ധിപ്പിക്കുന്ന ആഖ്യാനം ഒരിടത്തും മുഷിപ്പിക്കുന്നില്ല. മാത്രവുമല്ല മലയാളിക്ക് പരിചിതമല്ലാത്ത ഒരു ചലച്ചിത്ര ഭാഷ സമ്മാനിക്കുകയാണ് ചവിട്ട്. ഒട്ടും കലർപ്പില്ലാത്ത ദൃശ്യങ്ങളുടെ സൗന്ദര്യമാണ് ചവിട്ടിന്റെ പ്രത്യേകത. പ്രകൃതി, മനുഷ്യർ, അവരുടെ ശ്വാസനിശ്വാസങ്ങൾ പച്ച, മണ്ണ്, തീ, എന്നീ ഘടകങ്ങളെ സമർത്ഥമായി ചലച്ചിത്രത്തിന്റെ ആഖ്യാനത്തിലേക്ക് ചേർത്ത് വച്ചിരിക്കുന്നു ഈ സിനിമയിൽ.
cavittu
ജീവിച്ചിരിക്കുന്നവർ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന ചില ആഴമുള്ള സ്പർശങ്ങൾ എന്ന പോലെ എല്ലാ ജീവിതങ്ങൾക്കും മേൽ ആരൊക്കെയോ ഇടക്കൊക്കെ വന്നു നിരീക്ഷിച്ചു പോകുന്നുണ്ട് ചവിട്ടിൽ. ചിലപ്പോൾ മൈതാനങ്ങളിൽ, ചിലപ്പോൾ കാട്ടിൽ, പുഴക്കരയിൽ….. നീന്തിക്കുളിക്കുന്ന മനുഷ്യർ അതിജീവനത്തിലേക്കുള്ള പാട്ട് പാടുമ്പോൾ….
ഈ കണ്ണുകൾ കാട്ടിലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു.

“പാട്ട് പോയാൽ
ഞങ്ങൾ
പാടിയെടുക്കും
ചോറ് പോയാൽ
ഞങ്ങൾ ചവിട്ടിയെടുക്കും
നിങ്ങടെ
ജീവൻ പോയാൽ
നിങ്ങൾ എന്താ ചെയ്യാ….. “

എന്ന് നീന്തിക്കുളിക്കുന്നവർ ഉറക്കെ പാടുമ്പോൾ ഈ കണ്ണുകൾ മാഞ്ഞു പോകുന്നു.
നിശബ്ദതക്കും ഇമേജുകൾക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ചലച്ചിത്രമാണിത്. ഇത് മനുഷ്യന്റെ ജീവചരിത്രമാണ്. അവനവൻ തന്നെ കുഴച്ചെടുക്കുന്ന മണ്ണിൽ നിന്ന് നമ്മുടെ തന്നെ മുഖം മൂടികളെക്കുറിച്ചുള്ള ജീവചരിത്രമെഴുത്ത്. നാടകാവതരണത്തിലേക്കെത്തുന്ന പരിശീലന പ്രക്രിയകളാണ് സിനിമയുടെ അഖ്യാനത്തിന്റെ ഒരടര്. അത് തീർത്തും യഥാതത സമീപനങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. ഒപ്പം തന്നെ അതേ ദൃശ്യങ്ങൾക്ക് മായികമായ മറ്റൊരു കാഴ്ചാതലം കൂടിയുണ്ട്. അവിടെ പ്രകൃതിയാണ് മുഖ്യം. വെള്ളവും മണ്ണും മനുഷ്യനെ നിർവ്വചിക്കുന്നു. മനുഷ്യർ തന്നെ തീർക്കുന്ന പൊള്ളയായ മറ്റൊരു ജീവിതം മറ്റൊരടര്…..! ദൃശ്യവിന്യാസങ്ങളിൽ തിയറ്റർ സങ്കേതങ്ങൾ ചലചിത്രഭാഷയുടെ വിനിമയത്തിന്റെ സൗന്ദര്യതലത്തെ കൂടുതൽ കലാത്മകമാക്കുന്നു.
ചാൾസ് ഡിക്കൻസ് ബയോഗ്രഫിക്കൽ writing നെകുറിച്ചു ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്
“Whether I shall turn out to be the hero of my own life, or whether that station will be held by anybody else, these pages must show.”
മനുഷ്യൻ, കലാകാരൻ എന്നീ സ്വത്വങ്ങളിൽ കലർന്നു പോകുന്ന നാടകകലാകാരന്മാരുടെ സാന്നിധ്യങ്ങളെ ഒരു സമൂഹത്തിന്റെ മനസ്സിൽ നിന്നും എഴുതിയെടുക്കുകയാണ് സജാസ്, ഷിനോസ് എന്നീ സംവിധായകർ.

ക്യാൻവാസിനു മുന്നിലെ ചിത്രകാരന്റെ, ആൾക്കൂട്ടത്തിനു മുന്നിലെ കലാകാരന്റെ മൈതാനത്തെ കളിക്കാരന്റെ വേഷം തന്നെയാണ് അരങ്ങിലെ നടന്റെയും. ഉടലും ആത്മാവും തന്റെ ജീവജലമായ അവതരണവുമായി, കലയെ അറിയുന്ന അഭിനേതാക്കൾ ചവിട്ടിന്റെ പ്രത്യേകതയാണ്. അനുകല്പനമെന്ന പതിവ് ശീലത്തിന്റെ എല്ലാ പരിധികളും പൊളിച്ചു മാറ്റി പുതിയ ഭാഷയാണ് ചവിട്ട് തീർക്കുന്നത്.
ചലച്ചിത്രവും നാടകവും കലരുന്ന ഇടങ്ങളുടെ സൗന്ദര്യമാണ് എറണാകുളം സിനിമയുടെ സ്വത്വകേന്ദ്രം. സൂക്ഷ്മമായ കയ്യൊതുക്കത്തോടെ കഥ പറയുന്നു സംവിധായകർ. അദൃശ്യമായി അഭിനേതാക്കളുടെ സൂക്ഷ്‌മമായ ശരീരഭാഷ കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഒരു സമാന്തരപാഠം ഈ സിനിമയിൽ ഉണ്ട്. അതിതീവ്രമായ ഉന്മാദത്തിലേക്ക് അവർ പതിയെ പതിയെ ചവിട്ടിക്കയറുന്നു ….അത് അങ്ങേയറ്റമെത്തുക അവതരണ ഇടത്തിലാണ്. അത് നിഷേധിക്കപ്പെടുന്ന നിമിഷം കലാകാരന്റെ മറ്റൊരു ജീവിതം ആരംഭിക്കുന്നു.
മണ്ണാണ് അവരുടെ ഉറപ്പ്. മണ്ണിലാണ് അവർ ഉറച്ചു ചവിട്ടുന്നത്. മണ്ണ് പുരണ്ട കാൽപ്പാദങ്ങൾ പലപ്പോഴും നിലനിൽപ്പിന്റെ ചലച്ചിത്ര പാഠങ്ങളാകുന്നു.

rahman brothers
നന്ദി പ്രിയപ്പെട്ട സജാസ്, ഷിനോസ്
..നല്ലൊരു ചിത്രം സമ്മാനിച്ചതിന്

sajas rahman
sajas rahman
shinos rahman
Shinos Rahman


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...