കോഴിക്കോട്: വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വക്കം മൗലവി പുരസ്‌കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് അസ്മ ടവറിൽ വെച്ചാണ് പരിപാടി. ജസ്റ്റിസ് പി കെ ശംസുദ്ധീൻ, സാറ ജോസഫ് എന്നിവർക്കുള്ള പുരസ്‌കാരസമർപ്പണം ആനന്ദ് നിർവഹിക്കും. ‘കേരള നവോത്ഥാനവും വക്കം മൗലവിയും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.