ഫറോക്ക്: വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 29 വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തിന ഉചിതമായ സ്മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ വൈലാലില്‍ വീടെത്തുന്നതിന് മുമ്പായി ബിസി റോഡരികിലാണ് ‘ആകാശ മിഠായി’ എന്ന പേരില്‍ സ്മാരകമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലാണ് 7.37 കോടി രൂപ ചെലവിട്ട് സ്മാരക മന്ദിരം ഒരുക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ ആംഫി തിയറ്റര്‍, സ്റ്റേജ്, കരകൗശല വസ്തുക്കളുടെ സ്റ്റാളുകള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടം അക്ഷരത്തോട്ടം, എഴുത്തുപുര, വാക്ക് വേ, കുട്ടികളുടെ കളിസ്ഥലം, കമ്യൂണിറ്റി ഹാള്‍, ഭക്ഷ്യവിപണന കേന്ദ്രം തുടങ്ങിയവയുമുണ്ടാക്കും.
ആര്‍ക്കിടെക്ട് വിനോദ് സിറിയക് രൂപകല്‍പ്പനചെയ്ത സ്മാരകത്തിന്റെ നിര്‍വഹണ ഏജന്‍സി യുഎല്‍സിസിഎസ് ആണ്. രാജ്യത്ത് ആദ്യമായി സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന ടൂറിസം ലിറ്റററി സര്‍ക്യൂട്ടിന്റെ ആസ്ഥനവും ബഷീര്‍ സ്മാരകമാകുമെന്ന് പദ്ധതി പ്രാവര്‍ത്തികമാക്കിയ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ബേപ്പൂരിലെ ബഷീര്‍ സ്മാരകം കുടുംബത്തിനും സാംസ്‌കാരിക മേഖലയ്ക്ക് ആഹ്ലാദം പകരുന്നതാണെന്ന് ബഷീറിന്റെ മകന്‍ അനീഷ് ബഷീര്‍ പറഞ്ഞു. എം.ടി, അക്കിത്തം, ഉറൂബ്, ഒ.വി.വിജയന്‍ ഉള്‍പ്പെടെ മലയാളസാഹിത്യ പ്രതിഭകളെയെല്ലാം കൂട്ടിയിണക്കുന്ന ലിറ്ററി സര്‍ക്യൂട്ട് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ബഷീര്‍ സ്മാരകം മലയാള സാഹിത്യത്തിന്റെ പരിച്ഛേദമായിമാറുമെന്നും അനീസ് ബഷീര്‍ പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല