ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ബെന്യാമിന്

0
148

കോട്ടയം: ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ബെന്യാമിനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉഴവൂര്‍ വിജയന്റെ ആറാം ചരമവാര്‍ഷിക ദിനമായ ഞായറാഴ്ച പുരസ്‌കാരം സമ്മാനിക്കുമെന്ന് എന്‍സിപിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. ആര്‍. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാള സാഹിത്യത്തിന് ബെന്യാമിന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. എംജി സര്‍വകലാശാല മുന്‍ വിസി ഡോ. സിറിയക് തോമസ് ചെയര്‍മാനും മോഹനവര്‍മ, ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here