കോഴിക്കോട്: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ ഡോ. കോയ കാപ്പാടിന് ജന്മനാടിന്റെ ആദരവ് ഒരുക്കുന്നു. മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ യു.എ ഖാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നവംബര്‍ 12ന് വൈകിട്ട് കാപ്പാട് ആലസ്സം വീട്ടില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ദഫ്മുട്ട്, അറബനമുട്ട്, ഗാനമാല തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.