Homeലേഖനങ്ങൾഅവർക്കൊന്നും കേൾക്കണ്ട

അവർക്കൊന്നും കേൾക്കണ്ട

Published on

spot_img

ഫൈസുന്നിസ പെരുവഞ്ചേരി

ആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല; ഒന്നും കൂട്ടി വെക്കുന്നുമില്ല. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത്രയും ആർത്തി കാണിക്കുന്നുണ്ടാവില്ല. ആഹാര സമ്പാദനം കഴിഞ്ഞ് മിച്ചമുള്ളത് സൂക്ഷിക്കാൻ തുടങ്ങിയ കാലത്താണല്ലോ വ്യാപാരം തുടങ്ങുന്നത്. പരസ്പരം വേണ്ട സാധനങ്ങൾ കൈമാറ്റം ചെയ്യുന്നത് മാറി, പണം വിനിമയോപാധി ആകുന്നതിനും മുമ്പേ മത്സരങ്ങളും യുദ്ധങ്ങളും തുടങ്ങിയിട്ടുണ്ട്. പിന്നീട് പണം ഉണ്ടായിട്ടും സ്ഥാനമാനങ്ങൾ ഇല്ലാത്തവരാണ് പുത്തൻ ആശയങ്ങൾക്ക് വഴിമരുന്നിട്ടത്. പൗരോഹിത്യം പല രൂപഭാവത്തിലും പണത്തോടൊപ്പം തന്നെ നിന്നു. അവർക്ക് സ്ഥാനമാനങ്ങൾ ജന്മസിദ്ധമായി കൈവരിക കാരണം പണ സമ്പാദനത്തിനുള്ള നൂതന കൗശലങ്ങൾ അനുപേക്ഷണീയമായി. ഒരിക്കലും ഭൗതികതയിൽ ഊന്നാത്ത ആത്മീയത ഇന്ത്യൻ മണ്ണിൽ വേരോടിയിട്ടേയില്ല. ഓരോ പ്രാർത്ഥനയും ഭൗതികമായ നേട്ടങ്ങളും അധികാരത്തിനും വിജയത്തിനും വേണ്ടി അനുവർത്തിച്ചവയോ രചിച്ചതോ ആയിരുന്നു.

ഇത്രയും പറഞ്ഞു വന്നതെന്തന്നാൽ, കേരളത്തിലെ മധ്യവർഗ സമ്പന്നതയിൽ സ്വാസ്ഥ്യമനുഭവിക്കുന്നതോ രമിക്കുന്നതോ ആയ സ്ത്രീകളുടെ വിശ്വാസമൂല്യങ്ങളെ വെറുതെ ഒന്ന് വിശകലനം ചെയ്തപ്പോൾ തോന്നിയത് മാത്രമാണ്. കുട്ടികളുടെ ഭാവി, ഭർത്താവിന്റെ ആരോഗ്യം, ജോലി സ്ഥിരത തുടങ്ങിയ ഭൗതികതയിൽ മാത്രം ഊന്നിയ ‘യുക്തിയേ അവർക്കുള്ളൂ. അതിനപ്പുറത്തേക്ക് അവർക്കൊന്നും വേണ്ട തന്നെ. അങ്ങേയറ്റം അരാഷ്ട്രീയ വൽക്കരിക്കപ്പെട്ട മധ്യവർഗസമ്പന്നതയുടെ ഗരിമയുള്ളവരും അതിലേക്ക് നടന്നടുക്കുന്നവരും അവർ തന്നെ നിർമിച്ചെടുത്ത സേഫ് സോണിൽ ഇരിക്കുകയാണ്.

ഇതേ ബ്രാഞ്ചിൽ വിദ്യാഭ്യാസമുള്ളവരും ഉദ്യോഗസ്ഥകളും ഒക്കെയുണ്ട്. മണിക്കൂറുകളോളം അകത്തളങ്ങളിലൊ പുറത്തോ പണിയെടുക്കുകയും യന്ത്ര സമാനമായ ജീവിതം ജീവിക്കുന്നവർക്കും സ്വപ്നങ്ങൾ മരച്ചു പോയവർക്കും ഒരു കച്ചിത്തുരുമ്പായി ഈ ഭൗതികയിലൂന്നിയ ആത്മീയത മാറുന്നു. ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ട സ്റ്റീരിയോടൈപ്പുകളായി മാറ്റപ്പെട്ട ഇവർക്ക് സ്വന്തമായ ഒരു നാക്കില്ല. അവരെ തെളിക്കുന്നിടത്തേക്ക് കൊണ്ട് പോകാനുള്ള ജാലവിദ്യക്കാർ അണിനിരക്കുമ്പോൾ വരിയും നിരയും തെറ്റിക്കാതെ അവർ അണികളാവും.

ഇന്നലെ ഉദ്യോഗസ്ഥയായ ഒരു സ്ത്രീയോട് ശബരിമല വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവർക്കൊന്നും കേൾക്കണ്ട. രാപ്രസംഗം കേൾക്കാൻ പോകുന്ന ഉമ്മക്കും അത്ര തന്നെ പറയാനുള്ളൂ. ഇതിന് മത വ്യത്യാസം ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

More like this