കോഴിക്കോട്: മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 150 പേപ്പര്‍ കപ്പുകളില്‍ ഗാന്ധിയുടെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള ജീവിത ചിത്രങ്ങള്‍ വരച്ച് സിഗ്നി ദേവരാജ് യു.ആര്‍.എഫ് നാഷണല്‍ റിക്കാര്‍ഡിന് അര്‍ഹനായി. യു.ആര്‍എഫ് നാഷണല്‍ അവാര്‍ഡ് ഗിന്നസ് സത്താര്‍ അടൂര്‍, സിഗ്നി ദേവരാജിന് നല്‍കി. ഗുരുകുലം ബാബു ചടങ്ങില്‍ അധ്യക്ഷനായി.
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന 150 ചിത്രങ്ങളുടെ പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആറ് വര്‍ഷംകൊണ്ട് വരച്ച് തീര്‍ത്ത ജീവിത രേഖയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.