ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഡിസംബര്‍ 31നകം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 10ന് ഫലം പ്രസിദ്ധീകരിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ ntanet.nic.inല്‍ ലോഗിന്‍ ചെയ്ത് ഉത്തരസൂചിക കാണാനാകും.
നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉദ്യോഗാര്‍ഥികള്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളും നിലവില്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍.ടി.എയ്ക്ക് നടത്തിപ്പ് ചുമതല കൈമാറിയ ശേഷം ആദ്യമായി നടത്തിയ നെറ്റ് പരീക്ഷ ഇത്തവണ ഓണ്‍ലൈന്‍ ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1.8 ലക്ഷം പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.