ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസിലെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് തുടങ്ങും. ഏപ്രില്‍ മൂന്നിന് അവസാനിക്കും. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 21-നു തുടങ്ങി മാര്‍ച്ച് 29-ന് അവസാനിക്കും.
ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്ന് വൊക്കേഷണല്‍ വിഷയങ്ങളിലുള്ള പരീക്ഷകളാണ് ആദ്യം നടത്തുക. അക്കാദമിക് വിഷയങ്ങളിലെ പരീക്ഷ മാര്‍ച്ചിലാണ് ആരംഭിക്കുക. ജൂണില്‍ ഫലം പ്രഖ്യാപിക്കും.
വിശദവിവരങ്ങള്‍ക്ക്: www.cbse.nic.in