Homeവിദ്യാഭ്യാസം /തൊഴിൽUGC-NET: ഇന്ന് മുതല്‍ അപേക്ഷിക്കാം. അവസാന തീയ്യതി ഏപ്രില്‍ 5

UGC-NET: ഇന്ന് മുതല്‍ അപേക്ഷിക്കാം. അവസാന തീയ്യതി ഏപ്രില്‍ 5

Published on

spot_img

കോളജ് അധ്യാപന യോഗ്യത / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള UGC-NET പരീക്ഷക്ക് ഇന്ന് (മാര്‍ച്ച്‌ 6) മുതല്‍ അപേക്ഷിക്കാം. അവസാന തീയ്യതി: ഏപ്രില്‍ 5 . പരീക്ഷ തീയ്യതി: ജൂലായ് 8 ഞായര്‍.

ഭാഷാവിഷയങ്ങളുൾപ്പെടെ 84 വിഷയങ്ങളിലാണ് നെറ്റ് നടക്കുക. ശാസ്‌ത്ര വിഷയങ്ങളിലേക്കുള്ളത് CISR മായി ചേർന്നാണു നടത്തുക.

പുതിയ മാറ്റങ്ങള്‍

വലിയ മാറ്റങ്ങളുമായാണ് ഇത്തവണ പരീക്ഷ എത്തുന്നത്. മൂന്ന് പേപ്പര്‍ എന്നുള്ളത് രണ്ടായി ചുരുക്കി. 50 ചോദ്യങ്ങള്‍ ഉള്ള ജനറല്‍ പേപ്പറിന്റെ സമയം 15 മിനിറ്റ് കുറച്ചിട്ടുണ്ട്.

രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന ഓപ്ഷണല്‍ പേപ്പര്‍ ഇനി മുതല്‍ ഒറ്റ പേപ്പര്‍ മാത്രമായാണ് നടത്തുക. പേപ്പര്‍ -2 (50 ചോദ്യങ്ങള്‍ 75 മിനുറ്റ്), പേപ്പര്‍-3 (75 ചോദ്യങ്ങള്‍, 150 മിനുറ്റ്) എന്നിവക്ക് പകരം ഇനി 100 ചോദ്യങ്ങള്‍ ഉള്ള 120 മിനുറ്റ് പരീക്ഷയായാണ്‌ ഓപ്ഷണല്‍ പേപ്പര്‍ നടത്തുക. മുമ്പ് ഒരു ദിവസത്തെ മുഴുവന്‍ അധ്വാനമായിരുന്നു നെറ്റ് പരീക്ഷ എങ്കില്‍, ഇനി മുതല്‍ പരീക്ഷ രാവിലെ 9.30 ക്ക് തുടങ്ങി ഒരു മണിക്ക് അവസാനിക്കും.

ജനറല്‍ വിഭാഗത്തിന്റെ JRF പ്രായ പരിധി രണ്ട് വര്‍ഷം ഇളവ് നല്‍കി 30 ആക്കിയിട്ടുണ്ട്.

യോഗ്യത

കുറഞ്ഞത് 55% മാർക്കോടെ ഏതെങ്കിലും മാനവികവിഷയങ്ങളിലും (ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ) സോഷ്യൽ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലും നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.

OBC (Non Creamy layer)/SC/ST /വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. മാർക്ക് ശതമാനം റൗണ്ട് ചെയ്‌തു കണക്കാക്കിയതാകരുത്. ഗ്രേസ് മാർക്കും പരിഗണിക്കില്ല.

അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം

JRF ന് 01–07–2018 ൽ 30 വയസ് കവിയരുത്. OBC/SC/ST /വികലാംഗർ/ഭിന്നലിംഗക്കാർ / സ്‌ത്രീകൾ എന്നിവര്‍ക്ക് അഞ്ചു വർഷം ഇളവു നൽകും. അനുബന്ധ വിഷയത്തിൽ ഗവേഷണ പരിചയമുള്ളവർക്കു ഗവേഷണ കാലയളവു കണക്കാക്കിയും പ്രായപരിധിയിൽ ഇളവനുവദിക്കും. LLM ഡിഗ്രിക്കാർക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്.

അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധി ഇല്ല.

പരീക്ഷാ ഫീസ്

ജനറൽ – 1000 രൂപ
OBC (Non Creamy layer) – 500 രൂപ
SC/ST /വികലാംഗർ/ഭിന്നലിംഗക്കാർ – 250 രൂപ

ഓണ്‍ലൈന്‍ ബാങ്കിംഗ് /  ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഇ– ചെലാൻ മുഖേനയോ ഫീസടയ്‌ക്കാം.

പരീക്ഷാ കേന്ദ്രങ്ങള്‍ 

തിരഞ്ഞെടുക്കപ്പെട്ട 91 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

പരീക്ഷാരീതി

ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ്. അധ്യാപനം/ഗവേഷണപാടവം പരിശോധിക്കുന്ന പേപ്പർ ഒന്നിൽ. റീസണിങ്, കോംപ്രിഹെൻഷൻ, വ്യത്യസ്‌ത ചിന്ത, ജനറൽ അവയർനസ് എന്നിവ ഉൾപ്പെട്ട പൊതുചോദ്യങ്ങൾ പ്രതീക്ഷിക്കാം. സമയം രാവിലെ 09:30 മുതല്‍ 10:30 വരെ.

പേപ്പർ രണ്ടിൽ ബന്ധപ്പെട്ട വിഷയത്തെ ആസ്‌പദമാക്കിയുള്ള 100 ചോദ്യങ്ങൾ ഉണ്ടാവും. സമയം 11:00 മുതല്‍ ഒരു മണി വരെ.

നെഗറ്റീവ് മാർക്കില്ല.

അപേക്ഷിക്കേണ്ട വിധം

അപേക്ഷയിൽ അപ്‌ലോഡ് ചെയ്യാനായി പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും .jpg ഫോർമാറ്റിൽ സ്‌കാൻ ചെയ്‌തെടുക്കണം.

Passport size photograph: 4 kb – 40 kb. 3.5 cm (width) x 4.5 cm (height).
Signature:  4kb to 30 kb. 3.5 cm (width) x 1.5 cm (height).

അപേക്ഷിച്ചതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുക്കണം. അപേക്ഷിക്കുന്നതിനു മുൻപ് വെബ്‌സൈറ്റിലെ വിജ്‌ഞാപനം വായിച്ചു മനസിലാക്കുക.

https://cbsenet.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...