വിമീഷ് മണിയൂർ
ബസ്റ്റാൻ്റ്
മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി. ഒരു സെക്യൂരിറ്റിക്കാരൻ ഒരു ബസ് വലിച്ച് കുടയിൽ കെട്ടി നടന്നു. ഒരു കുട്ടി ബസ്റ്റാൻ്റ് എടുത്ത് പൊക്കി പുസ്തകത്തിൽ ഒട്ടിച്ചു. മഴ തോർന്നപ്പോൾ എടുത്തവർ ഒരോന്നായ് തിരിച്ചു വെച്ചു. കുട്ടി മാത്രം ബസ്റ്റാൻ്റിൽ കയറി ഒളിച്ചിരുന്നു.
ചക്കക്കുരു
ഐ.എ.എസ് കാരനാവണം എന്നായിരുന്നു ചക്കക്കുരുവിൻ്റെ ആഗ്രഹം. ചേർക്കാൻ കൊണ്ടുപോയപ്പം ഹെഡ്മാഷ് എടുത്ത് എറിഞ്ഞു കളഞ്ഞു. വീണടുത്തു നിന്ന് വളർന്നു പ്ലാവായി. ഐ. എ.എസ്സുകാരനാവാത്തത് നന്നായി. ഇപ്പോൾ കൊല്ലത്തിലൊരിക്കൽ ചക്ക ഉണ്ടാക്കിയാൽ മതി. അല്ലായിരുന്നെങ്കിൽ എന്തൊക്കെ ചെയ്യേണ്ടി വന്നേനെ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല