വിമീഷ് മണിയൂർ
മരിച്ചു പോയിരിക്കുന്നു
രസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ സുഹൃത്തിന് മെസ്സേജ് അയച്ചിരിക്കുന്നു. ഒരാഴ്ച്ചത്തെ ദുഖാചരണം നടത്താൻ, ഇപ്പോൾ ആളുകൾ നടന്നു പോവാത്ത വാർഡിലെ ഇടവഴികൾ കൂട്ടമായി തീരുമാനമെടുത്തിരിക്കുന്നു. മരങ്ങളിലും പരിസരങ്ങളിലും കൂട്ടുകൂടുകയോ അലമ്പുണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറുമ്പുകൾ പത്രക്കുറിപ്പ് ഇറക്കി. നായരെന്ന് പേരിനൊപ്പം ചേർക്കാത്ത ആദ്യ നായരാണ് മരിച്ചു പോയിരിക്കുന്നത്.
പൊന്തി
കവിതയിലെ പത്ത് പതിനാറ് വാക്കുകളെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തലങ്ങും വിലങ്ങും കുലുക്കി. ഏത് വാക്കാണ് താണുപോകുന്നത്? എല്ലാ വാക്കുകളും പൊന്തി നിൽക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.