കൊയിലാണ്ടി: വാദ്യ സംഗീത കലാകാരന്‍ ശിവദാസ് ചേമഞ്ചേരിയെ ശിഷ്യന്മാരുടെ നേതൃത്വത്തില്‍ എട്ടിന് ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പകല്‍ മൂന്നിന് പൂക്കാട് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തിലാണ് ‘ശിവദം’ പരിപാടി. ആദര സമ്മേളനത്തില്‍ മൃദംഗ വിദ്വാന്‍ എന്‍ ഹരി, സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള എന്നിവരെത്തും.
ആശോകന്‍ തലക്കുളത്തൂരും സാഘവും അവതരിപ്പിക്കുന്ന നാദസ്വരം, കാഞ്ഞിലശേരി പത്മനാഭന്റെ വാദ്യമേളം, ഇരുപത്തഞ്ചോളം ശിഷ്യന്മാര്‍ പങ്കെടുക്കുന്ന നാദാര്‍ച്ചന, അര്‍ജുന്‍ കാളിപ്രസാദ്, സര്‍ഫരാസ്ഖാന്‍(ബംഗളൂരു) എന്നിവര്‍ ഒരുക്കുന്ന തബല സോളോ, സഹപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന മധുരഗീതങഅങള്‍ എന്നിവയുടെ അവതരണത്തോടെയാണ് പരുപാടി സമാപിക്കുക. പ്രഭാകരന്‍ ആറാഞ്ചേരി, ശിവദാസ് കാരോളി, വത്സന്‍ പല്ലവി, കെ പി സത്യന്‍, പ്രഭാകരന്‍ കൊയിലാണ്ടി, എ പി രമേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല