ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം സമർപ്പിച്ചു

0
405
barath bavan

    അന്തരിച്ച വിഖ്യാത വിവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവൻപിള്ളയ്ക്കുള്ള ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം കവി പ്രഭാവർമ്മയും ഡോ. ജോർജ്ജ് ഓണക്കൂറും ഭാരത് ഭവൻ ഭാരവാഹികളും ചേർന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയിൽ എത്തി നൽകി. പ്രൊഫ. പി. മാധവൻപിള്ളയുടെ സഹധർമ്മിണി യമുനയും മകൾ വിദ്യയും ചേർന്ന് പുരസ്കാരവും, പ്രശസ്തി പത്രവും, അവാർഡ് തുകയായ മുപ്പതിനായിരത്തി ഒന്ന് രൂപയുടെ ചെക്കും ഏറ്റുവാങ്ങി. പ്രൊഫ. പി. മാധവൻപിള്ളയുടെ സഹപ്രവർത്തകരും മാധ്യമ, സാഹിത്യരംഗത്തുള്ളവരും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ പ്രഭാവർമ്മ, ഡോ. ജോർജ്ജ് ഓണക്കൂർ എന്നിവർ പ്രൊഫ. പി. മാധവൻപിള്ളയുടെ സർഗ്ഗ സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു. പ്രൊഫ. പി. മാധവൻപിള്ളയുടെ മകൾ വിദ്യ മറുപടി ഭാഷണവും, ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ നന്ദിയും പ്രകാശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here