സാമൂഹ്യനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ സെല്ലിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർക്ക്(ഒരു ഒഴിവ്) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത(ബിരുദാനന്തര ബിരുദം അഭിലഷണീയം). 01.01.2019 ൽ 25 വയസ് പൂർത്തിയായിരിക്കണം, 45 വയസ് കവിയാൻ പാടില്ല.
പ്രതിമാസ വേതനം 30,675 രൂപ. പ്രോജക്ട് അസിസ്റ്റന്റിന് (രണ്ട് ഒഴിവുകൾ) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത, വേതനം പ്രതിമാസം 19,950 രൂപ. ഓഫീസ് അറ്റൻഡന്റ് (ഒരു ഒഴിവ്) പത്താംക്ലാസ് പാസ്സായിരിക്കണം. രണ്ട് തസ്തികകൾക്കും 01.01.2019 ൽ 20 വയസ് പൂർത്തീകരിക്കേണ്ടതും 40 വയസ് കവിയാൻ പാടില്ലാത്തതുമാണ്.
വേതനം പ്രതിമാസം 17,325 രൂപ. താത്പ്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.