HomeNEWSകാനാമ്പുഴ നദി പുനരുജ്ജീവന നടപടി വേഗത്തിലാക്കും

കാനാമ്പുഴ നദി പുനരുജ്ജീവന നടപടി വേഗത്തിലാക്കും

Published on

spot_img

കണ്ണൂരിലെ കാനാമ്പുഴ നദി പുനരുജ്ജീവനം സംബന്ധിച്ച് നടപടികൾ ദ്രുതഗതിയിലാക്കാൻ പുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ബജറ്റിൽ തുക അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

കാനാമ്പുഴ നദീതടത്തിന്റെ ഭൂപടവും വിശദമായ കണക്കുകളും ഹരിതകേരള മിഷൻ തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഈ പ്രദേശത്തിന്റേയും പുഴയുടേയും ജലബജറ്റ് കൂടി തയ്യാറാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഹരിതകേരള മിഷനോട് നിർദേശിച്ചു.
നദിയിലെ നിലവിലെ വെള്ളത്തിന്റെ അളവ്, പ്രളയമുണ്ടായാൽ എത്രത്തോളം വെള്ളം കയറാൻ സാധ്യതയുണ്ട് എന്നിവ ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കണം.

കാനാമ്പുഴയുടെ ഉത്ഭവസ്ഥാനമായ അയ്യപ്പൻ മലയുടെ താഴ്ഭാഗത്തുള്ള മുണ്ടേരി പാടശേഖരത്തിൽ സ്ഥിരമായി കൃഷി ചെയ്യാൻ കഴിയും വിധം മിനി ഡാം നിർമ്മിക്കുന്ന കാര്യം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. കണ്ണൂർ എൻജിനിയറിംങ് കോളേജുമായി സഹകരിച്ച് കാനാമ്പുഴയുടെ വിശദമായ പഠനം നടത്തി സമർപ്പിക്കാനും ഹരിത കേരള മിഷന് മന്ത്രി നിർദേശം നൽകി.

കാനാമ്പുഴയുടെ ആഴം വർധിപ്പിച്ച് സമീപത്ത് ഇനിയൊരു പ്രളയം ഉണ്ടാകാത്ത രീതിയിൽ നദിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.

കണ്ണൂർ എൻജിനിയറിംങ് കോളേജും ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ജലസേചന വകുപ്പിന്റെ എല്ലാ പിന്തുണയും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പുനൽകി. ഹരിതകേരള മിഷൻ ഉദ്യോഗസ്ഥർ, കണ്ണൂർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

  പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട് പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ് പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ...

More like this