ടി പി രാജീവന്റെ ക്രിയാശേഷം പ്രകാശനത്തിന്

0
407

കോഴിക്കോട്: ‘ശേഷക്രിയ’ എന്ന നോവലിന്റെ തുടര്‍ച്ചയായെത്തുന്ന ടി പി രാജീവന്റെ ‘ക്രിയാശേഷം’  പ്രകാശനത്തിന്. നവംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അളകാപുരി ജൂബിലിഹാളില്‍ വെച്ച് കല്‍പ്പറ്റ നാരായണന്‍ ‘ക്രിയാശേഷം’ വി മുസഫര്‍ അഹമ്മദിന് നല്‍കി  പ്രകാശനം ചെയ്യും.

പാര്‍ട്ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്ഷത സാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ  ജീവിതമാണ് ‘ശേഷക്രിയ’യിലൂടെ എം സുകുമാരന്‍ അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്ന ‘ശേഷക്രിയ’യുടെ പ്രമേയവും ആവിഷ്‌കാരവും നമ്മുടെ സാഹിത്യഭാവുകത്വത്തെത്തന്നെ നവീകരിക്കുന്ന ഒന്നായിരുന്നു. ‘ശേഷക്രിയ’യുടെ തുടര്‍ച്ചയായെത്തുന്ന ‘ക്രിയാശേഷം’ കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിനെ പാര്‍ട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു.

പുസ്തക പ്രകാശനചടങ്ങില്‍ രവി ഡിസി, എ കെ അബ്ദുള്‍ഹക്കീം, കെ വി ശശി എന്നിവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here