തലശ്ശേരിയിലും സ്കൂള്‍ തുറക്കുന്നത് നീട്ടി

0
436

കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും ജൂൺ 12ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടർ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒഴികെയുള്ള എല്ലാ കോളേജുകളും 12 മുതൽ തുറന്ന് പ്രവർത്തിക്കും.

മറ്റ് താലൂക്കുകളിലെ കോളേജുകൾ നേരത്തേ തീരുമാനിച്ച പ്രകാരം ജൂൺ അഞ്ചിന് തുറക്കും. ജൂൺ ഒന്നിന് തുറന്ന കണ്ണൂർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകളിൽ ക്ലാസ്സുകൾ തുടരും. കണ്ണൂരിൽ ഇത് വരെ നിപ്പ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇതൊരു മുൻകരുതൽ നടപടി മാത്രമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉള്ളതിനാലും ഇവടങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പെടെ ഒരുപാട് ആളുകള്‍ കോഴിക്കോട് ജില്ലയില്‍ നിന്നു കൂടി വരുന്നതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here