ഫ്രീയായി ഇന്ത്യ കറങ്ങാം

0
738

സ്‌കോളര്‍ഷിപ്പോടെ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാന്‍ ഡിസ്‌കവറി കമ്മ്യൂണിക്കേഷന്റെ ട്രാവല്‍ ആന്‍ഡ് ലിവിങ് ചാനല്‍ (ടിഎല്‍സി) അവസരമൊരുക്കുന്നു. തികച്ചും സൗജന്യമായി എല്ലാ സൗകര്യങ്ങളോടുകൂടി ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യ ചുറ്റിക്കറങ്ങാനാണ് അവസരം. യാത്രാ ഭ്രാന്തന്മാരെ കൊതിപ്പിക്കുന്ന മത്സരവുമായാണ് ടിഎല്‍സി എത്തിയിരിക്കുന്നത്. മത്സരത്തില്‍ വിജയികളാവുന്ന മൂന്നു പേരുടെ മുഴുവന്‍ ചിലവുമാണ് ടിഎല്‍സി ഏറ്റെടുക്കുന്നത്. കൂടാതെ ടിഎല്‍സിയിലെ ‘ദ് കോളിങ്’ എന്ന പുതിയ പരിപാടിയുടെ അവതാരകനാവുകയും ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കാനായി ജീവിതത്തിന്റെ എല്ലാ ബോറടിയും പ്രതിഫലിക്കുന്ന മൂന്നു മിനിറ്റ് വീഡിയോ ചിത്രീകരിച്ച് ടിഎല്‍സിയുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. ഏറ്റവും സര്‍ഗാത്മകമായി ബോറന്‍ വീഡിയോ ചെയ്യുന്ന് മൂന്നു പേരെയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മല്‍സരാര്‍ഥികള്‍ ഭക്ഷണ പ്രിയരായിരിക്കുകയും ചെയ്യണം. ആഗസ്റ്റ് 27ന് വൈകിട്ട് 6മണിയാണ് അപേക്ഷികള്‍ സ്വീകരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.thecalling.in/

LEAVE A REPLY

Please enter your comment!
Please enter your name here