ഉരു ആര്‍ട്ട് ഹാര്‍ബറും കളക്ടീവ് ഫേസ് വണ്ണും സംയുക്തമായി ചേര്‍ന്ന് ‘തുറമുഖം’ നാടകം അരങ്ങിലെത്തിക്കുന്നു. 1950കളിലെ കൊച്ചി തുറമുഖ തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി രചിച്ച നാടകമാണിത്. മട്ടാഞ്ചേരി ഉരു ആര്‍ട്ട്ഹാര്‍ബറില്‍ ജൂലൈ 21, 22 തിയ്യതികളില്‍ വൈകിട്ട് 6.30ന് പ്രദര്‍ശനം ആരംഭിക്കും. കെഎം ചിദംബരം രചന നിർവഹിച്ച നാടകം സി ഗോപനാണ് സംവിധാനം ചെയ്തത്. തോമസ് ജോ, ജ്യോതിലാല്‍, ജിത്തു, അമൃത തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശനം സൗജന്യം.