തൃശ്ശൂര്‍ ആര്‍ട്ട്ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം

0
357

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നവംബര്‍ 3ന് ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനം വൈകിട്ട് 5.30ന് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ കെ.കെ ശശി, കലാനിരൂപകന്‍ ഡോ. ഷാജു നെല്ലായി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. അനിത ടി.കെ, എ.വി മുകുന്ദന്‍, സുധീഷ് കണ്ടംപുളളി തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഹൈന്‍ഡ് ഇന്‍ മൈന്‍ഡ് എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം നവംബര്‍ 9ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here