പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അന്ത്യം സംഭവിച്ചത്. അയ്യന്‍കാളിയുടെ ജീവചരിത്രമെഴുതി ദലിത് ജനതയുടെ ആത്മാഭിമാനത്തിന് തിരികൊളുത്തിയ ചരിത്രകാരനെന്നാണ് ചെന്താരശ്ശേരി അറിയപ്പെടുന്നത്.
ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറച്ച് ആഴത്തിലുള്ള പഠനം ചെന്താരശ്ശേരിയുടെ കൃതികളില്‍ കാണാം. കേരള ചരിത്രത്തിലെ മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകള്‍ അദ്ദേഹത്തിന്റെതായുണ്ട്. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുള്‍പ്പെടെ നാല്പതോളം കൃതികള്‍ രചിച്ചുണ്ട്.
പത്തനംതിട്ട തിരുവല്ല ഓതറയില്‍ എണ്ണിക്കാട്ടു തറവാട്ടില്‍ ജനിച്ചു. ഇപ്പോള് തിരുവനന്തപുരം പട്ടത്ത് സ്ഥിരതാമസം. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന കണ്ണന്‍ തിുരവനും അണിഞ്ചന്‍ അണിമയും മാതാപിതാക്കള്‍. തിരുവല്ല ഓതറ പ്രൈമറി സ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, കോട്ടയം കാരാപ്പുഴ എന്.എസ്സ്.എസ്സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ബെര്‍ക്ക്‌മെന്‍സ് കോളേജ്,തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ്,തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എ.ജി. ഓഫീസില്‍ അക്കൌണ്ട് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു. ചരിത്രം, നോവല്‍, ജീവചരിത്രം എന്നീ വിഭാഗങ്ങളില്‍ രചനകളുണ്ട്.
കടപ്പാട്: http://dailyindianherald.com
[…] […]