തോട്ടോഗ്രഫി 14

0
318

പ്രതാപ് ജോസഫ്

“When people ask me what photography equipment I use, I tell them my eyes”
Anonymous

ഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു കാമറയിൽ അല്ലെങ്കിൽ ഏതു ലെൻസുകൊണ്ടാണ്‌ ചിത്രം എടുത്തത്‌ എന്ന്. ഒരു സാങ്കേതിക കല എന്ന നിലയിൽ കാമറയ്ക്കും ലെൻസിനുമൊക്കെ ഫോട്ടോഗ്രഫിയിൽ വലിയ പങ്കുണ്ട്‌, സംശയമില്ല. പക്ഷെ, ഫോട്ടോഗ്രഫി ആത്യന്തികമായി കാഴ്ചയുടെ കലയാണ്‌. ഏതു കാമറയെക്കാളും ലെൻസിനെക്കാളും അവിടെ പ്രാധാന്യം കണ്ണുകൾക്കാണ്‌. കാണുന്ന ആളുടെ കണ്ണുകൾ ആണ് കാഴ്ചയെ തീരുമാനിക്കുന്നത്. എവിടെ നിന്നാണ്‌ കാഴ്ചയുണ്ടാകുന്നത്‌?. കാഴ്ചപ്പാടിൽനിന്നാണ്‌ കാഴ്ചയുണ്ടാകുന്നത്‌. എവിടെനിന്നാണ് കാഴ്ചപ്പാടുണ്ടാകുന്നത്? ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്. ജീവിതവുമായുള്ള കൊടുക്കൽ വാങ്ങലുകളിൽ നിന്നാണ് കാഴ്ചപ്പാടുണ്ടാകുന്നത് എന്ന് വേണമെങ്കിൽ പരത്തിപ്പറയാം.

ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾ, ചുറ്റുപാട്, ഇടപെടുന്ന മനുഷ്യർ, വായിക്കുന്ന പുസ്തകങ്ങൾ, യാത്രചെയ്യുന്ന സ്ഥലങ്ങൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ നമ്മുടെയൊക്കെ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്നതിൽ കാരണമാകുന്നുണ്ട്. കാഴ്ചപ്പാടിൽനിന്നുണ്ടാകുന്ന കാഴ്ചക്കേ ഫോട്ടോഗ്രഫിയിലെന്നല്ല ഏതു കലയിലും മൂല്യമുള്ളൂ. കല പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടും അതുതന്നെയാണ്‌.

കണ്ണുണ്ടായാൽ പോര, കാണണം എന്നത് പറഞ്ഞുപഴകിയ ഒരു പ്രയോഗമാണ്. കാണണം എന്ന ആ ഊന്നൽ വളരെ പ്രധാനമാണ്. കാഴ്ചപ്പാടുണ്ടായതുകൊണ്ടും കണ്ണ് തുറന്നിരിക്കുന്നതുകൊണ്ടും ഒരാൾ ‘കാണണം’ എന്നില്ല. അതിന് നമ്മുടെ കണ്ണുകൾ ചുറ്റുപാടുകളിലേക്ക് തുറന്നിരിക്കുന്ന ഒരവസ്ഥയുണ്ടാകണം. അതായത് ആന്തരികമായ ഉത്കണ്ഠകളിൽ നിന്ന് മുക്തരായിരിക്കുന്ന അവസ്ഥകളിലേ നാം ചുറ്റുമുള്ള കാര്യങ്ങൾ കാണുകയുള്ളൂ.  ശരിയായ കാഴ്ചയ്ക്കുപിന്നിൽ ആന്തരികമായ ഒരു അവബോധത്തോടൊപ്പം വർത്തമാനകാലത്തിൽ ആയിരിക്കുന്ന ഒരുണർവും ആവശ്യമുണ്ട്. ഫോട്ടോഗ്രഫി ധ്യാനാത്മകമായ ഒരു കലയാവുന്നത് അവിടെയാണ്.

arteria-thoghtography-prathap joseph 04 arteria-thoghtography-prathap joseph arteria-thoghtography-prathap joseph 02 arteria-thoghtography-prathap joseph 03


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here