കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി താഴെക്കാണുന്ന വിലാസത്തിലയക്കണം. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ഏപ്രില്‍ മാസം നടക്കുന്ന സംഘടനയുടെ വാര്‍ഷികസമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
വിലാസം: പുന്തലത്താഴം, കിളികൊല്ലൂര്‍ പിഒ, കൊല്ലം-4
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446343206, 9544157709