ജനുവരി 28 തിക്കോടിയൻ ചരമദിനം

0
328

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ കാറ്റും കോളും കണ്ട് വളര്‍ന്ന പി. കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയനായി മാറിയ കഥ സാഹിത്യകുതുകികള്‍ക്ക് എന്നും കൗതുകകരമാണ്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഹാസ്യത്തിന് ഊടും പാവും പകര്‍ന്ന സഞ്ജയന്റെ പാത പിന്‍പറ്റിയ തിക്കോടിയന്റെ സാഹിത്യ പ്രവേശനം കവിതയിലൂടെയായിരുന്നു. ആനന്ദ് എന്ന തൂലിക നാമത്തില്‍ പിന്നീട് ഹാസ്യ ലേഖനങ്ങളിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന് സഞ്ജയന്‍ തന്നെയാണ് തിക്കോടിയന്‍ എന്ന തൂലികാ നാമം നല്‍കിയത്. കാലക്രമേണ ആ പേര് അദ്ദേഹത്തിന്റെ സ്വന്തം പേരായി. പിന്നീട് തിക്കോടിയന്‍ എന്നപേരില്‍ പ്രശസ്തനാവുകയും കേന്ദ്ര കേരള സാഹിത്യ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം തിരക്കഥാ അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് നേടാനുമായി. 2001 ജനുവരി 28ന് അദ്ദേഹം അന്തരിച്ചു.

നാടകകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആകാശവാണി സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡ്രാമാ പ്രൊഡ്യൂസര്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോ തുടങ്ങിയ നിലകളില്‍ മലയാളത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ തിക്കോടിയന്റെ അമൂല്യമായ ആത്മകഥയാണ് ”അരങ്ങു കാണാത്ത നടന്‍.”

LEAVE A REPLY

Please enter your comment!
Please enter your name here