കവിത
സ്റ്റെല്ല മാത്യു
മുളകുരോമങ്ങളോട്
ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക്
കിതപ്പാറാതെ പാഞ്ഞുവരുന്ന
പൊള്ളുതേനി പ്രാണീ
നീയടുത്തു വരല്ലേ
വരും വഴി മുഴുക്കെ
തേനുണ്ടായിരിക്കെ
നീലിമല നിറയെ
കുടിച്ചുമുത്താൻ
കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ
നിന്റെയരികെ
പ്രാണനായ കുഞ്ചിയുമിരിക്കെ.
വെറുതെയൊന്ന് നോക്കുക.
നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന
കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന
നീലമേഘത്തുണ്ട്.
അതിൽനിന്നിപ്പോഴും
നിറഞ്ഞുച്ചോരുന്ന തുള്ളികൾ
വെൺകൽതുണ്ടുകൾ
അതിലിറയം നനഞ്ഞു
തേവും അന്നച്ചട്ടികൾ
ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ
ചെറുതായി തടഞ്ഞൊഴുകും
കൂന്തലുകൾ.
കാറ്റൊണക്കത്തിനായി
കൂട്ടിയിട്ട
മുളകുചെടിയിലിന്നുംഞാൻ
എരിവുനിറച്ചിട്ടില്ല
എരി കെടാത്ത
നെഞ്ചിലത് പൊള്ളലാണ് തേനീ.
നിന്നീർച്ചയിരമ്പലിന്റെ പാതിരാ കുടിച്ചെല്ലാ കുടിലിനും ദെണ്ണം
പനമ്പായകളിൽ വിശപ്പെരിവ്
നീറ്റലിൽ തുള്ളിവീണ്
കരിമണികൾ നീരുവറ്റി കിടന്നു.
ഇനിയും കർഷകനെ
കണ്ണിമയ്ക്കാതെ നോക്കല്ലേ തേനി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.