HomeINDIAദി കോമ്പസ്: ഡൽഹിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ മാധ്യമ സംരഭം

ദി കോമ്പസ്: ഡൽഹിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ മാധ്യമ സംരഭം

Published on

spot_img

നവമാധ്യമ രംഗത്ത് പൂർണ്ണമായും വിദ്യാർത്ഥികളുടേതായ ഒരു കാൽവെപ്പാണ് ദി  കോമ്പസ്  വെബ് പോർട്ടൽ. ഈ മാസം 29 ന് ലോഞ്ച് ചെയ്യാനിരിക്കുന്ന thecompass.in എന്ന വെബ് സൈറ്റ് ഇന്ത്യയിലെ നവ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വെപ്പാണ്‌.

ഡൽഹിയിലെ വിവിധ കേന്ദ്ര സർവ്വകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളുടെ നിരന്തര പരിശ്രമം എന്നതാണ് ‘കോമ്പസി’നെ വേറിട്ട്‌ നിര്‍ത്തുന്നത്. സാഹിത്യം, സിനിമ, രാഷ്ട്രീയം, സ്പോർട്സ് , മ്യൂസിക് , ലൈഫ് സ്റ്റൈൽ തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ അന്തർദേശീയ തലത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍, കൃത്യമായ നിലപാടുമായി കോമ്പസ് ഇടപെടാന്‍ ഉദ്ദേശിക്കുന്നു.

ഇതിനകം തന്നെ ഫേസ്ബുക്ക്, ഇന്സ്റഗ്രാം, ട്വറ്റര്‍ എന്നിവിടങ്ങളില്‍ ദി  കോമ്പസ്  ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് ലോഞ്ചിങ്ങിനോടനുബന്ധിച്ചുള്ള പ്രോമോ വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദി  കോമ്പസ്  ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ പതിനെട്ടോളം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.

ഇന്ത്യയുടെ പുതിയ കാല രാഷ്ട്രീയ സാഹചര്യത്തിൽ കൃത്യമായ നിരീക്ഷങ്ങളോട് കൂടി തന്നെയാണ് ഞങ്ങള്‍ യുവാക്കൾ മാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും, ബൗദ്ധികമായ ചെറുത്തു നിൽപ്പ് തന്നെയാണ് ദി  കോമ്പസിന്റെ  ലക്ഷ്യമെന്നും ചീഫ് എഡിറ്റർ NS അബ്ദുൽ ഹമീദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this