നവമാധ്യമ രംഗത്ത് പൂർണ്ണമായും വിദ്യാർത്ഥികളുടേതായ ഒരു കാൽവെപ്പാണ് ദി കോമ്പസ് വെബ് പോർട്ടൽ. ഈ മാസം 29 ന് ലോഞ്ച് ചെയ്യാനിരിക്കുന്ന thecompass.in എന്ന വെബ് സൈറ്റ് ഇന്ത്യയിലെ നവ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വെപ്പാണ്.
ഡൽഹിയിലെ വിവിധ കേന്ദ്ര സർവ്വകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളുടെ നിരന്തര പരിശ്രമം എന്നതാണ് ‘കോമ്പസി’നെ വേറിട്ട് നിര്‍ത്തുന്നത്. സാഹിത്യം, സിനിമ, രാഷ്ട്രീയം, സ്പോർട്സ് , മ്യൂസിക് , ലൈഫ് സ്റ്റൈൽ തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ അന്തർദേശീയ തലത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍, കൃത്യമായ നിലപാടുമായി കോമ്പസ് ഇടപെടാന്‍ ഉദ്ദേശിക്കുന്നു.
ഇതിനകം തന്നെ ഫേസ്ബുക്ക്, ഇന്സ്റഗ്രാം, ട്വറ്റര്‍ എന്നിവിടങ്ങളില്‍ ദി കോമ്പസ് ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് ലോഞ്ചിങ്ങിനോടനുബന്ധിച്ചുള്ള പ്രോമോ വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദി കോമ്പസ് ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ പതിനെട്ടോളം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.
ഇന്ത്യയുടെ പുതിയ കാല രാഷ്ട്രീയ സാഹചര്യത്തിൽ കൃത്യമായ നിരീക്ഷങ്ങളോട് കൂടി തന്നെയാണ് ഞങ്ങള്‍ യുവാക്കൾ മാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും, ബൗദ്ധികമായ ചെറുത്തു നിൽപ്പ് തന്നെയാണ് ദി കോമ്പസിന്റെ ലക്ഷ്യമെന്നും ചീഫ് എഡിറ്റർ NS അബ്ദുൽ ഹമീദ് വ്യക്തമാക്കി.
https://www.facebook.com/TheCompassIN/videos/1519172638184278/